താൾ:GaXXXIV5a.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൨. ൧൧൩. . Psalms, CXII. CXIII. 151

൧൧൨. സങ്കീൎത്തനം.

യഹോവയെ സേവിക്കുന്നവരുടേ ഭാഗ്യം സ്തുത്യം. അകാരാദി.

1 ഹല്ലെലൂയാഃ
യഹോവയെ ഭയപ്പെട്ടു തൽകല്പനകളിൽ
ഏറ്റം പ്രസാദിക്കുന്ന പുരുഷൻ ധന്യൻ.

2 അവന്റേ സന്തതി ഭൂമിയിൽ വീൎയ്യം പ്രാപിക്കും,
നേരുള്ളവരുടേ തലമുറ അനുഗ്രഹിക്കപ്പെടും.

3 സമ്പൂൎണ്ണതയും ധനവും അവന്റേ ഭവനത്തിൽ ഉണ്ടു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൧൧, ൧, ൩).

4 നേരുള്ളവൎക്ക് ഇരുളിലും വെളിച്ചം ഉദിക്കുന്നു
കൃപയും കരൾ്ക്കനിവും നീതിയും ഉള്ളവൻ തന്നേ.

5 കരുണ ചെയ്തു വായിപ്പ കൊടുക്കുന്ന ആൾ ഭാഗ്യവാൻ
തൻ കാൎയ്യങ്ങളെ ന്യായവിസ്താരത്തിൽ പാലിക്കും.

6 എന്നും അവൻ കുലുങ്ങുക ഇല്ല
നീതിമാൻ നിത്യസ്മരണത്തിൽ ഇരിക്കും.

7 വല്ലാത്ത കേൾ്വിയിങ്കൽ ഭയപ്പെടുകയില്ല,
അവന്റേ ഹൃദയം സ്ഥിരവും യഹോവയിൽ ആശ്രയിച്ചതും തന്നേ.

8 അവന്റേ ഹൃദയം ഭയം എന്നിയേ സ്ഥിരമാകുന്നതു
തന്റേ മാറ്റാന്മാരുടേ മേൽ നോക്കിക്കൊള്ളും വരേ തന്നേ.

9 അവൻ വിതറി ദരിദ്രൎക്കു കൊടുക്കുന്നു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൩),
തേജസ്സിൽ അവന്റേ കൊമ്പ് ഉയരും.

10 ദുഷ്ടൻ കണ്ടു വ്യസനപ്പെട്ടു
പല്ലു കടിച്ചും ഉരുകിപ്പോകും,
ദുഷ്ടരുടേ കൊതി കെടും.

൧൧൩. സങ്കീൎത്തനം.

സൎവ്വശക്തനും (൪) സാധുവത്സലനും ആയവനെ സ്തുതിച്ചു ചെറിയ ആട്ടി
ങ്കൂട്ടത്തിന് ധൈൎയ്യം വൎദ്ധിപ്പിച്ചതു.

1 ഹല്ലെലൂയാഃ
യഹോവയുടേ ദാസന്മാരെ സ്തുതിപ്പിൻ
യഹോവാ നാമത്തെ സ്തുതിപ്പിൻ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/153&oldid=189071" എന്ന താളിൽനിന്ന് ശേഖരിച്ചത്