താൾ:GaXXXIV5a.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 Psalms, CIV. സങ്കീൎത്തനങ്ങൾ ൧൦൪.

15 മൎത്യന്റേ നാളുകൾ പുല്ലിന്നു സമം
വയലിലേ പൂ പോലേ പൂക്കുന്നുള്ളു.

16 അവന്റേ മേൽ കാറ്റു കടന്നിട്ട് അവൻ ഇല്ലാതേ പോയി
അവന്റേ സ്ഥലം പിന്നേ അവനെ ബോധിക്കയും ഇല്ല.

17 യഹോവയുടേ ദയയോ യുഗംമുതൽ യുഗപൎയ്യന്തം അവനെ ഭയപ്പെടുന്ന
അവന്റേ നീതി മക്കളുടേ മക്കൾ്ക്കും ഉള്ളതു, [വരുടേ മേലും

18 അവന്റേ നിയമത്തെ കാത്തു
തൻ നിയോഗങ്ങളെ ചെയ്വാനായി ഓൎക്കുന്നവരിൽ തന്നേ.

19 യഹോവ സ്വൎഗ്ഗത്തിൽ തൻ സിംഹാസനത്തെ സ്ഥിരമാക്കി
അവന്റേ രാജ്യം സകലത്തിലും വാഴുന്നു.

20 അവന്റേ വാക്കിൻ ശബ്ദത്തെ കേൾ്പാൻ
ഉൗക്കുള്ള വീരരായി അവന്റേ ചൊല്പടി ചെയ്യുന്ന
തൽദൂതരായുള്ളോരേ, യഹോവയെ അനുഗ്രഹിപ്പിൻ!

21 അവന്റേ പ്രസാദം ചെയ്യുന്ന വേലക്കാരായി
അവന്റേ സകല സൈന്യങ്ങളായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പി

22 അവന്റേ രാജ്യത്തിലേ എല്ലാ വിടങ്ങളിലും [ൻ!
അവന്റേ സകല സൃഷ്ടികളുമായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പിൻ!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക.

൧൦൪. സങ്കീൎത്തനം.

സ്രഷ്ടാവ് (൨) വാനങ്ങൾ (൬) ഭൂമിവെള്ളങ്ങൾ (൧൯) ജ്യോതിസ്സുകളുടേ പ്ര
കാശം (൨൪) സമുദ്രം മുതലായതു ഉണ്ടാക്കി (൨൪) സൎവ്വം താങ്ങുകയാൽ (൩൧) എ
ന്നും സഭയിൽ സ്തുത്യൻ (ഇത് ആദ്യമായി മൂന്നു ഹല്ലെലൂയാഗീതങ്ങൾ ബാ
ബേൽപ്രവാസത്തിൽ പിന്നേ ഉണ്ടാക്കിയവ).

1 എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക (൧൦൩, ൧ )!
എൻ ദൈവമായ യഹോവേ, നീ ഏറ്റം വലിയവൻ
നീ പ്രതാപവും പ്രഭയും ഉടുത്തിരിക്കുന്നു (൯൬, ൬).

2 പുതപ്പു പോലേ അവൻ വെളിച്ചം ചുററിക്കൊണ്ടു
തിരശ്ശീലയെ പോലേ വാനങ്ങളെ വിരിക്കുന്നവൻ.

3 വെള്ളം തൻ മാളികകൾ്ക്ക് ഉത്തരങ്ങളാക്കി കെട്ടി
മുകിലുകളെ തന്റേ തേരാക്കി വെച്ചു
കാറ്റിൻ ഇറകുകളിന്മേൽ നട കൊള്ളുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/136&oldid=189038" എന്ന താളിൽനിന്ന് ശേഖരിച്ചത്