താൾ:GaXXXIV5a.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൪. Psalms, CIV. 135

4 കാറ്റുകളെ തൻ ദൂതരും
ജ്വാലാഗ്നിയെ തൻ വേലക്കാരും ആക്കുന്നവൻ.

5 ഭൂമിയെ അതിൻ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു
അത് എന്നെന്നേക്കും കുലുങ്ങുകയും ഇല്ല.

6 ഉടുപ്പു പോലേ നീ ആഴികൊണ്ട് അതിനെ മൂടി
മലകളിലും വെള്ളങ്ങൾ നില്ക്കുന്നു.

7 നീ ശാസിക്കയാൽ അവ മണ്ടി.
നിൻ ഇടിയൊലിയിൽനിന്നു തത്രപ്പെട്ട് ഓടി.

8 മലകൾ കയറി താഴ്വരകൾ ഇറങ്ങി
നീ അവററിന്നു സ്ഥാപിച്ച സ്ഥലത്തേക്കു (വെള്ളങ്ങൾ) വാങ്ങുന്നു.

9 നീ അതിർ ഇട്ടതിനെ അവ കടക്കയില്ല
ഭൂമിയെ മൂടുവാൻ തിരികേ ചെല്കയും ഇല്ല.

10 തോടുകളിലേക്ക് അവൻ ഉറവുകളെ അയക്കുന്നു
അവ മലകളുടേ നടുവേ ചെന്നു,

11 വയലിലേ ജന്തുക്കളെ എല്ലാം കുടിപ്പിക്കുന്നു;
കാട്ടുകഴുതകൾ (അതിൽ) ദാഹം തീൎക്കും.

12 അവറ്റിൻ മീതേ വാനത്തിൻ പക്ഷികൾ കുടിപാൎത്തു
ചപ്പുകളൂടേ സ്വരം കേൾ്പിക്കുന്നു.

13 തന്റേ മാളികകളിൽനിന്ന് അവൻ മലകളെ നനെക്കുന്നു,
നിന്റേ ക്രിയകളുടേ ഫലം (പെയ്കയാൽ) നീ ഭൂമിക്കു തൃപ്തി വരുത്തുന്നു.

14 അവൻ മൃഗത്തിനു പുല്ലും
മനുഷ്യന്റേ സേവെക്കു സസ്യവും മുളെപ്പിക്കുന്നു
ഭൂമിയിൽനിന്ന് അപ്പം പുറപ്പെടീപ്പാൻ തന്നേ.

15 വീഞ്ഞും (ജനിച്ചു) മൎത്യന്റേ ഹൃദയം സന്തോഷിപ്പിച്ചു
എണ്ണയാൽ മുഖത്തെ മിനുക്കുന്നു
അപ്പവും (വന്നു) മൎത്യന്റേ ഹൃദയം താങ്ങുന്നു.

16 യഹോവയുടേ മരങ്ങൾക്കും തൃപ്തി വരുന്നു,
അവൻ നട്ട ലിബനോനിലേ ദേവദാരുകൾ്ക്കു തന്നേ;

17 അവിടേ കുരികിലുകൾ കൂടുണ്ടാക്കുന്നു
പെരിങ്കൊക്കിന്നു പീനമരങ്ങൾ വീടാകുന്നു.

18 ഉയൎന്ന മലകൾ കാട്ടാടുകൾക്കും
ശൈലങ്ങൾ ശഫാനുൾ്ക്കും ആശ്രയം തന്നേ.

19 ഉത്സവങ്ങൾ്ക്കായി അവൻ ചന്ദ്രനെ ഉണ്ടാക്കി
സൂൎയ്യൻ തന്റേ അസ്തമാനദിക്കിനെ അറിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/137&oldid=189040" എന്ന താളിൽനിന്ന് ശേഖരിച്ചത്