താൾ:GaXXXIV5a.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 Psalms, XCI. സങ്കീൎത്തനങ്ങൾ ൯൧.

10 ഞങ്ങളുടേ വാഴുനാളുകൾ എഴുപതു വൎഷം;
വീൎയ്യങ്ങൾ ഹേതുവായി എണ്പതാകിലും
അതിന്റേ വമ്പു കഷ്ടവും മായയും അത്രേ,
വേഗത്തിൽ കഴിഞ്ഞല്ലോ ഞങ്ങൾ പറന്നു പോയി.

11 തിരുകോപത്തിൻ ശക്തിയെയും
ചീറ്റത്തെയും നിൻ ഭയത്തിന്നു തക്കവണ്ണം അറിയുന്നവൻ ആർ?

12 ജ്ഞാനഹൃദയംകൊണ്ടു വരത്തക്കവണ്ണം
ഞങ്ങളുടേ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കേണമേ.

13 യഹോവേ, മടങ്ങി വരേണമേ! എത്രോടം (താമസം)?
നിന്റേ ദാസരിൽ അനുതപിക്കേണമേ!

14 കാലത്തു തന്നേ നിൻ ദയയാലേ തൃപ്തി ൨രുത്തി
ഞങ്ങൾ വാഴുനാൾ ഒക്കയും ആൎത്തു സന്തോഷിപ്പാറാക്കുക.

15 ഞങ്ങളെ പീഡിപ്പിച്ച നാളുകൾ്ക്കും
തിന്മ കണ്ട ആണ്ടുകൾ്ക്കും തക്കവാറു സന്തോഷിപ്പിച്ചാലും!

16 നിന്റേ പ്രവൃത്തി അടിയങ്ങൾ്ക്കും
നിന്റേ പ്രാഭവം ഇവരുടേ മക്കൾ്ക്കും കാണ്മാറാക!

17 ഞങ്ങളുടേ ദൈവമായ യഹോവയുടേ മാധുൎയ്യം ഞങ്ങളുടേ മേൽ ഇരിപ്പൂ
ഞങ്ങളുടേ കൈവേലയെ ഞങ്ങളുടേ മേൽ സ്ഥിരമാക്കുക, [താക,
അതേ, ഞങ്ങളുടേ കൈവേലയെ സ്ഥിരമാക്കേണമേ!

൯൧. സങ്കീൎത്തനം.

ദേവാശ്രിതന്മാൎക്കു (൩) മഹാരോഗാദികഷ്ടങ്ങളിൽ ഭയപ്പെടാതേ (൯) ദൂത
സേവയും അത്ഭുതരക്ഷയും ആശിക്കാം.

1 അത്യുന്നതന്റേ രഹസ്സിങ്കൽ വസിച്ചും
സൎവ്വശക്തന്റേ നിഴലിൽ പാൎത്തുംകൊണ്ടു,

2 ഞാൻ യഹോവയോട്: ഹേ, എൻ ആശ്രയവും ദുൎഗ്ഗവും
ഞാൻ തേറുന്ന ദൈവവും എന്നു പറയും.

3 കാരണം നായാട്ടുകാരന്റേ കണിയിൽനിന്നും
ആപത്തുള്ള മഹാരോഗത്തിൽനിന്നും അവൻ നിന്നെ ഉദ്ധരിക്കും;

4 തന്റേ തൂവൽകൊണ്ടു നിന്നെ മറെക്കും
അവന്റേ ചിറകുകളുടേ കീഴിൽ നിണക്ക് ആശ്രയിക്കാം,
അവന്റേ സത്യം പലിശയും കുടയും തന്നേ.

5 രാപ്പേടിക്കും
പകൽ തെറിക്കുന്ന അമ്പിന്നും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/122&oldid=189011" എന്ന താളിൽനിന്ന് ശേഖരിച്ചത്