താൾ:GaXXXIV5a.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൦. Psalms, XC. 119

നാലാം കാണ്ഡവും അഞ്ചാം കാണ്ഡവും
൯൦- ൧൦൬ ൧൦൭- ൧൫൦

മോശേ മുതൽ ഒടുക്കത്തേ കാലംവരേ
അനേകരുടേ കീൎത്തനങ്ങൾ.
(ഇതിലും അഞ്ചാമതിലും അടങ്ങിയിരിക്കുന്നു).

൯൦. സങ്കീൎത്തനം.

മാനുഷാരിഷ്ടതയും ആയുസ്സിന്റേ വേഗതയും വിചാരിച്ചു നിത്യനെ ശര
ണം പ്രാപിച്ചു (൭) മരണത്തിൽ പാപക്കൂലിയും ദേവകോപത്തിൻ ഫലവും
കണ്ടു (൧൩) കരുണയാലേ വാഗ്ദത്തനിവൃത്തി യാചിച്ചതു.

ദേവപുരുഷനായ മോശയുടേ പ്രാൎത്ഥന.

1 കൎത്താവേ, നീ തലമുറതലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമായിരുന്നു.

2 മലകൾ ജനിച്ചതിന്നും
നീ ഭൂമിയെയും ഊഴിയെയും ഉൽപാദിച്ചതിന്നും മുമ്പേ
യുഗമ്മുതൽ യുഗപൎയ്യന്തം, ദേവ, നീ ഉണ്ടു.

3 നീ മൎത്യനെ പൊടിപെടുവോളം തിരിക്കുന്നു
മനുഷ്യപുത്രരേ മടങ്ങി ചേരുവിൻ എന്നും പറയുന്നു.

4 ആയിരം വൎഷമാകട്ടേ നിന്റേ കണ്ണിൽ
ഇന്നലേ കടന്ന ദിവസം പോലേയും
രാത്രിയിലേ ഒരു യാമവും അത്രേ.

5 നീ അവരെ ഒഴുക്കിക്കളയുന്നു അവർ ഉറക്കമത്രേ,
രാവിലേ പുല്ലു പോലേ തേമ്പുന്നു;

6 രാവിലേ അവൻ പൂത്തു തേമ്പുന്നു
വൈകുന്നേരത്ത് അറുത്തിട്ട് ഉണങ്ങുന്നു.

7 കാരണം നിന്റേ കോപത്താൽ ഞങ്ങൾ തീൎന്നു
നിന്റേ ഊഷ്മാവിനാൽ മെരിണ്ടു പോകുന്നു.

8 നീ ഞങ്ങളുടേ അകൃത്യങ്ങളെ നിന്റേ നേരേയും [രിക്കുന്നു.
ഞങ്ങളുടേ ആന്തരത്തെ നിന്റേ മുഖപ്രകാശത്തിന്നു മുമ്പിലും ആക്കിയി

9 നിന്റേ ചീറ്റത്താൽ ഞങ്ങളുടേ ദിവസങ്ങൾ എല്ലാം കഴിഞ്ഞു പോയിയ
ഞങ്ങളുടേ ആണ്ടുകളെ ഒരു നിരൂപണം പോലേ തികെക്കുന്നു. [ല്ലോ,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/121&oldid=189009" എന്ന താളിൽനിന്ന് ശേഖരിച്ചത്