താൾ:GaXXXIV5a.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 Psalms, LXXXIX, സങ്കീൎത്തനങ്ങൾ ൮൯.

5 നിന്റേ സന്തതിയെ യുഗപൎയ്യന്തം ഉറപ്പിക്കും
നിന്റേ സിംഹാസനത്തെ തലമുറതലമുറയോളം പണിയിക്കും (൨ ശമു.
[൭) എന്നുണ്ടല്ലോ. (സേല)

6 യഹോവേ, നിന്റേ അതിശയത്തെ വാനങ്ങളും
നിന്റേ വിശ്വസ്തതയെ വിശുദ്ധരുടേ കൂട്ടവും വാഴ്ത്തും.

7 കാരണം ഇളമുകിലിൽ യഹോവയോട് ആർ ഒക്കും
ദേവപുത്രരിൽ (൨൯, ൧) യഹോവയോട് (ആർ) തുല്യൻ?

8 വിശുദ്ധരുടേ മന്ത്രിസഭയിൽ ദേവൻ അതിഭീമനും
ചുറ്റുമുള്ളവൎക്ക് എല്ലാം ഭയങ്കരനും തന്നേ.

9 സൈന്യങ്ങളുടേ ദൈവമായ യഹോവേ, നിന്നെ പോലേ ആർ വിക്രമ
യാഃ നിന്റേ വിശ്വസ്തത നിന്നെ ചൂഴവും (നില്ക്കുന്നു). [വാൻ?

10 സമുദ്രത്തിൻ ഡംഭത്തിങ്കൽ നീ വാഴുന്നു
അതിൻ അലകൾ പൊങ്ങുകയിൽ നീ ശമിപ്പിക്കുന്നു.

11 പട്ടവനെക്കണക്കേ രഹബിനെ നീ തകൎത്തു
നിന്റേ ശക്തിയുള്ള ഭുജത്താൽ ശത്രുക്കളെ നീ ചിന്നിച്ചു.

12 സ്വൎഗ്ഗം നിന്റേതു ഭൂമിയും നിന്റേതു,
ഊഴിയും അതിൽ നിറയുന്നതും നീ അടിസ്ഥാനം ഇട്ടു.

13 വടക്കും തെക്കും നീ സൃഷ്ടിച്ചു.
താബോരും ഹെൎമ്മോനും തിരുനാമത്തിങ്കൽ ആൎക്കുന്നു.

14 ശൌൎയ്യം പൂണ്ട ഭുജം നിണക്ക് (ഉണ്ടു)
തൃക്കൈശക്തി കാട്ടും നിന്റേ വലങ്കൈ ഉയരും.

15 നീതിയും ന്യായവും നിന്റേ സിംഹാസനത്തിന്റേ തൂൺ തന്നേ
ദയയും സത്യവും തിരുമുഖത്തെ മുമ്പിടുന്നു.

16 (ഈ രാജ) ഘോഷത്തെ അറിയുന്ന ജനം ധന്യർ തന്നേ,
യഹോവേ, തിരുമുഖത്തിൻ പ്രകാശത്തിൽ അവർ നടക്കും.

17 നിന്റേ നാമത്തിൽ അവർ എല്ലാ നാളും ആനന്ദിച്ചു
നിന്റേ നീതിയിൽ ഉയരും.

18 കാരണം അവരുടേ ശക്തിക്ക് അലങ്കാരം നീ തന്നേ
നിന്റേ പ്രസാദത്താൽ നീ ഞങ്ങളുടേ കൊമ്പ് ഉയൎത്തും.

19 ഞങ്ങളുടേ പലിശ യഹോവെക്കല്ലോ ഉള്ളതു,
ഞങ്ങളുടേ രാജാവും ഇസ്രയേലിന്റേ വിശുദ്ധന്നു തന്നേ.

20 അന്നു നീ ദൎശനത്തിൽ നിന്റേ ഭക്തരോടു സംസാരിച്ചു പറഞ്ഞിതു (൧ നാ
ഒരു വീരനിൽ ഞാൻ തുണ സമൎപ്പിച്ചു വെച്ചു [ൾ ൧൭, ൧൫:
ജനത്തിൽനിന്നു യുവാവിനെ ഉയൎത്തി,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/118&oldid=189003" എന്ന താളിൽനിന്ന് ശേഖരിച്ചത്