താൾ:GaXXXIV5a.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൯. Psalms, LXXXIX. 117

21 എൻ ദാസനായ ദാവിദിനെ കണ്ടെത്തി
എന്റേ വിശുദ്ധ തൈലംകൊണ്ട് അഭിഷേകം ചെയ്തു.

22 ആയവനോട് എന്റേ കൈ സ്ഥിരമായിരിക്കും
എൻ ഭുജം അവനെ ഉറപ്പിക്കും.

23 ശത്രു അവനെ തിക്കുകയില്ല
അക്രമമകൻ പീഡിപ്പിക്കയും ഇല്ല.

24 അവന്റേ മാറ്റാന്മാരെ അവന്മുമ്പിൽനിന്നു ഞാൻ ചതെക്കും
അവന്റേ പകയരെ തല്ലും.

25 എന്റേ സത്യവും ദയയും അവനോടു തന്നേ,
എൻ നാമത്താൽ അവന്റേ കൊമ്പ് ഉയരും.

26 ഞാൻ അവന്റേ കൈ സമുദ്രത്തിലും
അവന്റേ വലങ്കൈ നദികളിലും വെക്കും.

27 അവൻ എന്നെ: എടോ എന്റേറ അപ്പനേ
എൻ ദേവ എൻ രക്ഷയുടേ പാറ എന്നു വിളിക്കും.

28 ഞാനും അവനെ മുങ്കുട്ടിയും
ഭൂമിയുടേ അരചൎക്ക് അത്യുന്നതനും ആക്കി വെക്കും.

29 എൻ ദയയെ യുഗപൎയ്യന്തം അവന്നായി കാക്കും
എൻ സഖ്യം അവന്നു സ്ഥിരമായി.

30 ഞാൻ നിത്യത്തോളം അവന്റേ സന്തതിയെയും
സ്വൎഗ്ഗദിവസങ്ങളെ പോലേ (൫ മോ. ൧൧, ൨൧) തൽസിംഹാസനത്തെ

31 അവന്റേ പുത്രന്മാർ എൻ ധൎമ്മത്തെ വിട്ടു [യും ആക്കും.
എൻ ന്യായങ്ങളിൽ നടക്കാതേ

32 എൻ വെപ്പുകളെ തീണ്ടിച്ചു
എൻ കല്പനകളെ സൂക്ഷിക്കാതേ പോയാൽ,

33 ഞാൻ വടികൊണ്ട് അവരുടേ ദ്രോഹത്തെയും
അടികളാൽ അകൃത്യത്തെയും സന്ദൎശിക്കും.

34 എങ്കിലും അവങ്കൽനിന്ന് എൻ ദയയെ പൊട്ടിക്കയോ
എൻ വിശ്വസ്തതയെ ഭഞ്ജിക്കയോ ഇല്ല;

35 എൻ നിയമം തീണ്ടിക്കയും
എൻ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനെ മാറ്റുകയും ഇല്ല.

36 എന്റേ വിശുദ്ധിയിങ്കൽ ഞാൻ ഒന്ന് ആണയിട്ടിട്ടുണ്ടു
ദാവിദിനോടു ഞാൻ കപടം പറകയില്ലെല്ലോ:

37 അവന്റേ സന്തതി യുഗപൎയ്യന്തവും
തൽസിംഹാസനം എന്റേ മുമ്പിൽ സൂൎയ്യനെ പോലേയും ആം;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/119&oldid=189006" എന്ന താളിൽനിന്ന് ശേഖരിച്ചത്