താൾ:GaXXXIV5 2.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൫. അ. Ezekiel, XXXV. 309

<lg n="൨൫"> ഉരെച്ചു. അവരോടു സമാധാനനിയമത്തെ ഞാൻ ഖണ്ഡിച്ചു ദുൎമൃഗ
ത്തെ നാട്ടിൽനിന്ന് ഒഴിപ്പിച്ചു അവർ മരുവിൽ നിൎഭയമായി പാൎത്തു കാ
</lg><lg n="൨൬"> ടുകളിൽ ഉറങ്ങുമാറാക്കും. അവരെയും എന്തിരുകുന്നിന്റേ ചുറ്റുമുള്ള
തും ഞാൻ അനുഗ്രഹമാക്കി മാരിയെ തൽകാലത്തു പെയ്യിക്കും, അനുഗ്ര
</lg><lg n="൨൭"> ഹമാരികൾ ആകും. വയലിലേ മരം സ്വഫലത്തെ തരികയും നാടു
തൻ വിളവു നല്കയും അവർ സ്വദേശത്തിൽ സ്വൈരമായി ഇരുന്നു
ഞാൻ അവരുടേ നുകത്തടികളെ ഒടിച്ചു സേവിപ്പിക്കുന്നവരുടേ ക
യ്യിൽനിന്ന് അവരെ ഉദ്ധരിക്കുമ്പോൾ ഞാൻ യഹോവ എന്ന അറിക
</lg><lg n="൨൮"> യും ചെയ്യും. അവർ ജാതികൾക്ക് ഇനി കൊള്ളയും ദേശത്തുള്ള മൃഗ
ത്തിന്ന് ഊണും ആകാതേ മെരിട്ടുന്നവർ എന്നിയേ സ്വൈരമായി വസി
</lg><lg n="൨൯"> ക്കും. അവൎക്കു കീൎത്തിക്കായി ഞാൻ ഒരു നടുതൽ വിളയിപ്പതു അവർ
ഇനി നാട്ടിലേ ക്ഷാമത്താൽ ഒടുങ്ങായ്വാനും ജാതികളാലേ മാനക്കേട്
</lg><lg n="൩൦"> ഇനി ചുമക്കായ്വാനും തന്നേ. യഹോവ എന്ന അവരുടേ ദൈവമാകുന്ന
ഞാൻ അവരോടു കൂടേ ഉണ്ടു എന്നും ഇസ്രയേൽഗൃഹമായവർ എൻ ജനം
എന്നും അവർ അറിയും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg><lg n="൩൧"> നിങ്ങളല്ലോ എൻ ആടുകൾ, എന്റേ മേച്ചലിന്റേ കൂട്ടം; നിങ്ങൾ മനു
ഷ്യർ ഞാൻ നിങ്ങളുടേ ദൈവം, എന്നു യഹോവാകൎത്താവിൻ അ
രുക്കപ്പാടു.

</lg>

൩൫. അദ്ധ്യായം.

കുടിപ്പകയുള്ള ഏദൂമിന്നു നാശവും (൩൬, ൧) ഇസ്രായേലിന്നു ഭാഗ്യോദയവും നിശ്ചയം.

<lg n="൧, ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര സ
യീർമലെക്കു നേരേ മുഖം വെച്ചു അതിന്ന് എതിരേ പ്രവചിച്ചു പറക:
</lg><lg n="൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: സെയീർമലയേ നിന്നെ കൊ
ള്ളേ ഞാൻ ഇതാ (വന്നു) നിന്മേൽ കൈ നീട്ടി നിന്നെ ശൂന്യവും സന്ന
</lg><lg n="൪"> വും ആക്കി വെക്കും. നിന്റേ അട്ടണങ്ങളെ ഞാൻ പാഴാക്കും, നീ ശൂ
</lg><lg n="൫"> ന്യമായി തീൎന്നു ഞാൻ യഹോവ എന്ന് അറിയും. - നീ നിത്യവൈരം
ഉള്ളവനായി ഇസ്രയേല്പുത്രന്മാരെ അന്തത്തെ വരുത്തുന്ന കുറ്റക്കാല
ത്തിൽ അവരുടേ ആപൽക്കാലത്തു വാളിൻ കൈക്കൽ ഒഴിച്ചു കളക
</lg><lg n="൬"> കൊണ്ടു, എൻ ജീവനാണ ഞാൻ നിന്നെ രക്തമാക്കും, രക്തം നിന്നെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/315&oldid=192365" എന്ന താളിൽനിന്ന് ശേഖരിച്ചത്