താൾ:GaXXXIV5 2.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൨. അ. Ezekiel, XXXII. 301

<lg n="൧൫"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അവൻ പാതാളത്തിൽ കിഴി
ഞ്ഞുന്നു ഞാൻ അലമുറവരുത്തി, അവനു വേണ്ടി ആഴിയെ (ഖേദം) പുത
പ്പിച്ചു അതിൻ പുഴകളെ തടുത്തു പെരുവെള്ളങ്ങളും അടഞ്ഞു നിന്നു;
അവന്നു വേണ്ടി ഞാൻ ലിബനോനെ കറുപ്പിച്ചു വയലിലേ മരങ്ങൾ ഒ
</lg><lg n="൧൬"> ക്കയും അവന്നു വേണ്ടി മാഴ്കിപ്പോയി. അവനെ കുഴിയിൽ ഇറങ്ങുന്ന
വരോടു കൂടി പാതാളത്തിൽ കിഴിക്കയിൽ ഞാൻ വീഴ്ചയിടേ ഒച്ചയാൽ
ജാതികളെ നടുക്കു; ആഴമുള്ള ദേശത്തോ ലിബനോനിൽ മേത്തരമായതും
നല്ലതുമായി ഏദൻവൃക്ഷങ്ങൾ ഒക്കയും നീൎക്കുടിയന്മാർ എപ്പേരും ആ
</lg><lg n="൧൭"> ശ്വസിച്ചു തെളിഞ്ഞു. അവരും ജാതികളുടേ ഇടയിൽ അവന്റേ നിഴ
ലിൽ തുണക്കാരായിരുന്നവർ തന്നേ അവനോടു പാതാളത്തിൽ കിഴി
</lg><lg n="൧൮"> ഞ്ഞു വാൾ കുതൎന്നവരോടു (ചേൎന്നു). — ഇങ്ങനേ ഇരിക്കേ തേജസ്സി
നാലും വലിപ്പത്താലും ഏദന്മരങ്ങളിൽ ഏതിന്നു നീ സമൻ? ഏദൻ
മരങ്ങളോടു നീയും ആഴമുള്ള ദേശത്തേക്കു കിഴിക്കപ്പെട്ടു പരിച്ഛേദന
ഇല്ലാത്തവരുടേ ഇടയിൽ വാൾങ്കുതൎന്നവരോടു കൂടി കിടക്കും. ഫറോവും അവന്റേ ആരവാരവും എല്ലാം ഇതത്രേ എന്നു യഹോവാ കൎത്താ
വിൻ അരുളപ്പാടു.

</lg> ൩൨. അദ്ധ്യായം.

ഫറോവിൻ വീഴ്ചയും (൧൭) മിസ്രയുടേ നാശവും ചൊല്ലി വിലാപങ്ങൾ.

<lg n="൧"> പന്ത്രണ്ടാം ആ ണ്ടിൽ പന്ത്രണ്ടാം തിങ്ങളുടേ ഒന്നാം തിയ്യതി യഹോവാ
</lg><lg n="൨"> വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഫറോ എന്ന മി
സ്രരാജാവിനെ ചൊല്ലി വിലാപം തുടങ്ങി അവനോടു പറക: ജാതിക
ളിൽ ബാലസിംഹത്തോടു നിന്നെ ഉപമിച്ചു നീയോ വെള്ളത്തിൽ കട
ല്പാമ്പു (നക്രം) പോലേ അത്രേ; നിന്റേ പുഴകളിൽ നീ ചാടി കാലുക
</lg><lg n="൩"> ളാൽ വെള്ളത്തെ കലക്കി ആറുകളെ ചവിട്ടി കുഴെച്ചു. യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: നിന്റേ മേൽ ഞാൻ ബഹുവംശങ്ങളുടേ
കൂട്ടത്തിൽ എൻ വലയെ വീശും, അവർ നിന്നെ എൻ കുടുക്കിൽ കരേ
</lg><lg n="൪"> റ്റും, ഞാൻ നിന്നെ കരയിൽ ഇട്ടു നിലനിരപ്പിൽ ചാടി ആകാശ
പക്ഷി എല്ലാം നിന്നിൽ ഇരുത്തി സകലഭൂമൃഗത്തിന്നു നിന്നാൽ തൃപ്തി
</lg><lg n="൫"> വരുത്തും. നിന്റേ മാംസത്തെ ഞാൻ മലകൾമേലും വരുത്തി നിൻ
</lg><lg n="൬"> ശവക്കൂമ്പലാൽ താഴ്വരകളെ നിറെച്ചു, നിന്റേ ചോരവാൎച്ചയാൽ മല
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/307&oldid=192333" എന്ന താളിൽനിന്ന് ശേഖരിച്ചത്