താൾ:GaXXXIV5 2.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 Ezekiel, XI. യഹെസ്ക്കേൽ ൧൧. അ.

<lg n="൧൪"> റഞ്ഞു. അപ്പോൾ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൧൫"> മനുഷ്യപുത്ര (ഈ പ്രവസിച്ച) നിന്റേ സഹോദരന്മാർ ഈ സഹോദര
ന്മാർ നിന്റേ അനന്ത്രാക്കാരും ഒട്ടൊഴിയാതേ ഇസ്രയേൽഗൃഹം സമസ്തവും
അത്രേ. യഹോവയോട് അകലേ നില്പിൻ, ഈ ദേശം ഞങ്ങൾക്കത്രേ അ
ടക്കമായി നൽകപ്പെട്ടിരിക്കുന്നു എന്നു യരുശലേംനിവാസികൾ അവരോ
</lg><lg n="൧൬"> ടു പറഞ്ഞുവല്ലോ. അതുകൊണ്ടു പറക: യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ആയവരെ ഞാൻ ജാതികളിൽ അകറ്റി രാജ്യങ്ങളിൽ ചി
ന്നിച്ചു സ്പഷ്ടം എങ്കിലും അവർ ചെന്ന രാജ്യങ്ങളിൽ ഞാൻ അവൎക്കു കുറ
</lg><lg n="൧൭"> യ കാലത്തേക്കു വിശുദ്ധസ്ഥലം ആയ്‌വന്നു. അതുകൊണ്ടു പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ വംശങ്ങളിൽ നിന്നു നിങ്ങളെ
ചേൎത്തു നിങ്ങൾ ചിന്നിപ്പോയ രാജ്യങ്ങളിൽനിന്നു കൂട്ടിക്കൊണ്ടു ഇസ്ര
</lg><lg n="൧൮"> യേൽഭൂമിയെ നിങ്ങൾക്കു തരും. ആയതിൽ അവർ പുക്കു എല്ലാ വെറു
പ്പുകളെയും അറെപ്പുകളെയും ഒക്കയും അതിൽനിന്നു നീക്കിക്കളയും.
</lg><lg n="൧൯"> അവൎക്ക് ഏകഹൃദയം നൽകും, നിങ്ങടേ ഉള്ളത്തിൽ പുതിയ ആത്മാവി
നെയും ആക്കും; അവരുടേ മാംസത്തിൽ നിന്നു കൽഹൃയത്തെ നീക്കി
</lg><lg n="൨൦"> മാംസഹൃദയം അവൎക്കു കൊടുപ്പതു, അവർ എൻ വെപ്പുകളിൽ നടന്നു
എൻ ന്യായങ്ങളെ സൂക്ഷിച്ചും ചെയ്തും പോരേണ്ടതിന്നത്രേ. അവർ എ
</lg><lg n="൨൧"> നിക്കു ജനവും ഞാൻ അവൎക്കു ദൈവവും ആയ്ച്ചമയും. ആരുടേ ഹൃദ
യമോ അവരുടേ അറെപ്പുവെപ്പുകളുടേ ഹൃദയത്തിലേക്കു ചെന്നാലും, അ
വരുടേ വഴിയെ ഞാൻ അവർതലമേൽ വരുത്തുന്നുണ്ടു എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൨൨"> അപ്പോൾ കറൂബുകൾ ചിറകുകളെ കുടഞ്ഞു അരികേ ഉള്ള ചക്രങ്ങളും
(ഇളകി) അവെക്കു മേൽ ഇസ്രയേൽദൈവത്തിൻ തേജസ്സു മീത്തൽ ഉണ്ടു.
</lg><lg n="൨൩"> യഹോവാതേജസ്സു നഗരമദ്ധ്യത്തിൻമേൽനിന്നു കയറി പട്ടണത്തിന്നു
</lg><lg n="൨൪"> കിഴക്കുള്ള മലമേൽ നിൽക്കയും ചെയ്തു. എന്നെയോ കാറ്റ് എടുത്തു ദൎശ
നത്തിൽ ദൈവാത്മാവിൽ തന്നേ കൽദയെക്കു പ്രവാസത്തിന്നവിടേ
</lg><lg n="൨൫"> കൊണ്ടുചെന്നു, ഞാൻ കണ്ട കാഴ്ച പൊക്കുമാകയും ചെയ്തു. എനിക്കു
കാണിച്ച യഹോവാവചനങ്ങൾ ഒക്കെയും ഞാൻ പ്രവാസത്തോട് ഉരെച്ചു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/262&oldid=192236" എന്ന താളിൽനിന്ന് ശേഖരിച്ചത്