താൾ:GaXXXIV5 2.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 Jeremiah, XXVI. യിറമിയാ ൨൬. അ.

<lg n="൧൫"> തവും ആയി തോന്നുമ്പോലേ എന്നോടു ചെയ്‌വിൻ! ഒന്നു മാത്രം അറി
വിൻ: നിങ്ങൾ എന്നെ മരിപ്പിച്ചാൽ കുറ്റമില്ലാത്ത രക്തത്തെ നിങ്ങടേ
മേലും ഈ പട്ടണത്തിന്മേലും അതിൽ വസിപ്പവരുടേ മേലും വരുത്തുന്നു
ണ്ടു. ഈ വചനങ്ങൾ ഒക്കയും നിങ്ങടേ ചെവികളിൽ ഉരെപ്പാൻ പട്ടാ
</lg><lg n="൧൬"> ങ്ങായി യഹോവ എന്നെ നിങ്ങളിൽ അയച്ചതു.— എന്നാറേ പ്രഭുക്ക
ന്മാരും സൎവ്വജനവും പുരോഹിതപ്രവാചകരോടു പറഞ്ഞു: ഈ പുരുഷൻ
നമ്മുടേ ദൈവമായ യഹോവയുടേ നാമത്തിൽ നമ്മോടു ചൊൽകകൊണ്ടു
</lg><lg n="൧൭"> മരണയോഗ്യനല്ല സ്പഷ്ടം. അപ്പോൾ ദേശമൂപ്പന്മാരിൽ ചിലർ എഴു
</lg><lg n="൧൮"> നീറ്റു സകലജനസംഘത്തോടു പറഞ്ഞു: യഹൂദരാജാവായ ഹിസ്കീ
യാവിൻ നാളുകളിൽ മോരഷ്ട്യനായ മീകാ പ്രവചിച്ചുകൊണ്ടു (മീ. ൩, ൧൨): "സൈന്യങ്ങളുടയ യഹോവ പറയുന്നിതു:ചിയ്യോൻ ഉഴുന്ന വയ
ലും യരുശലേം ഇടിഞ്ഞ കല്ലുകളും ആലയപൎവ്വതം കാട്ടുകുന്നുകളും ആ
</lg><lg n="൧൯"> യ്ത്തിരും" എന്നു സകലയഹൂദാജനത്തോടും പറഞ്ഞു. യഹൂദാരാജാവാ
യ ഹിസ്കീയാവും സകലയഹൂദയും അവനെ വധിച്ചിട്ടുണ്ടോ? ആയവൻ
യഹോവയെ ഭയപ്പെട്ടു യഹോവയുടേ മുഖപ്രസാദം തേടീട്ടല്ലയോ യ
ഹോവ അവൎക്കു നേരേ ഉരെച്ച തിന്മയെ ചൊല്ലി അനുതപിച്ചതു? പി
ന്നേ നാം സ്വന്ത ആത്മാക്കൾക്കു നേരേ മഹാദോഷം ചെയ്കയോ?

</lg>

<lg n="൨൦"> അതേ അല്ല മറെറാരു പുരുഷൻ യഹോവാനാമത്തിൽ പ്രവചിക്ക ഉ
ണ്ടായിരുന്നു, കിൎയ്യത്ത യയാരീമിൽ ശമൎയ്യാപുത്രനായ ഊരിയാ തന്നേ.
അവൻ യിറമിയാവിൻ സകലവാക്കുകൾക്ക് ഒത്തവണ്ണം ഈ പട്ടണത്തി
</lg><lg n="൨൧"> ന്നും ഈ ദേശത്തിന്നും നേരേ പ്രവചിച്ചപ്പോൾ, യോയാക്കീംരാജാവു
സകലവീരന്മാരും പ്രഭുക്കളുമായി അവന്റേ വചനങ്ങളെ കേട്ടാറേ
രാജാവ് അവനെ വധിപ്പാൻ അനേഷിച്ചതു ഊരിയാ കേട്ടു ഭയപ്പെട്ടു
</lg><lg n="൨൨"> പാഞ്ഞു മിസ്രയിൽ ചെന്നെത്തി. യോയാക്കീംരാജാവോ മിസ്രയിൽ ആ
ളയച്ചു, അക്ബോർപുത്രനായ എൽനഥാനെ പുരുഷരുമായി മിസ്രയിലേ
ക്കു (അയച്ചവർ) ഊരിയാവെ മിസ്രയിൽനിന്നു പുറപ്പെടുവിച്ചു യോയാ
</lg><lg n="൨൩">ക്കീംരാജാവിന്നടുക്കേ കൊണ്ടുവന്നു. ഇവൻ അവനെ വാൾകൊണ്ടു
</lg><lg n="൨൪"> വെട്ടിച്ചു ശവം പൊതുജനത്തിന്റേ കുഴികളിൽ എറിയിച്ചു.— യിറ
മിയാവെ ജനത്തിന്റേ കയ്യിൽ കൊടുത്തു മരിപ്പിച്ചു പോകായ്‌വാൻ ശാഫാ
ൻപുത്രനായ അഹിക്കാം എന്നവന്റേ കൈമാത്രം അവനു തുണനിന്നു.

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/170&oldid=191966" എന്ന താളിൽനിന്ന് ശേഖരിച്ചത്