താൾ:GaXXXIV5 2.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 Jeremiah, XX. യിറമിയാ. ൨൦. അ.

<lg n="">പ്രവസിച്ചു പോകും, നീ ബാബേലിൽ പുക്കു അവിടേ മരിച്ചു അവിടേ
കുഴിച്ചിടപ്പെടും, നീ പൊളിയിൽ പ്രവചിച്ചു പോന്ന എല്ലാ സ്നേഹിത
രുമായി തന്നേ.

</lg>

൨൦. അദ്ധ്യായം.

(൭)കിട്ടിയ തുരം നിമിത്തം പ്രവാചകൻ സങ്കടം പറഞ്ഞും (൧൧) സ്തുതിച്ചും
(൧൪) ജനനനാൾ ശപിച്ചും ചൊല്ലിയതു.

<lg n="൭"> യഹോവേ നീ എന്നെ വശീകരിച്ചു ഞാനും വശമായി; നീ എന്നെ പി
ടിച്ചപ്പോൾ വെന്നു; ഞാൻ പകൽ മുഴുവൻ ചിരിപ്പിനായി തീൎന്നു, ഏവ
</lg><lg n="൮"> നും എന്നെ പരിഹസിക്കുന്നു. കാരണം ഞാൻ ഉരിയാടുംതോറും കരക
യും സാഹസവും ഇടങ്ങേറും ചൊല്ലിവിളിക്കയും വേണം. പിന്നേ യ
ഹോവാവചനം എനിക്കു പകൽമുഴുവൻ നിന്ദയും ഇളിഭ്യവും വരുത്തു
</lg><lg n="൯"> ന്നു. "ഇനി അവനേ ഓൎക്കയില്ല അവന്റേ നാമത്തിൽ ഇനി സംസാ
രിക്ക ഇല്ല" എന്നു പറഞ്ഞപ്പോഴേക്കോ അതു എന്റേ ഹൃദയത്തിൽ ക
ത്തി എല്ലുകളിൽ അടഞ്ഞൊരു തീ പോലേ ചമെഞ്ഞു, ആയതു സഹി
</lg><lg n="൧൦"> പ്പാൻ ഞാൻ തളൎന്നു ആവത് ഇല്ലാതേ ആയി. (സങ്കീ, ൩൧,൧൪) ഞാ
നല്ലോ പലരുടേ കുരള കേൾക്കുന്നു: "ഹോ ചുറ്റും അച്ചം! അത് അറി
യിക്കേണം, നാം അവനെ അറിയിക്കട്ടേ!" എന്നു തന്നേ. "പക്ഷേ അ
വനെ വശീകരിക്കാം നാം അവനെ വെന്നു അവങ്കൽ, പകവീളുകിലും
ആം" എന്ന് എന്റേ കൂട്ടുകാരും എൻ നൊണ്ടലിന്നു കാത്തിരിക്കുന്നു.—
</lg><lg n="൧൧"> എന്നിട്ടും വീരപ്രൌഢനായി യഹോവ എന്നോടു കൂടേ ഉണ്ടു, ആകയാൽ
എന്നെ പിന്തുടരുന്നവർ ആവതില്ലാതേ ഇടറി, ബുദ്ധിവെക്കായ്കകൊ
</lg><lg n="൧൨"> ണ്ടു ഏറ്റം നാണിച്ചു എന്നും മറക്കാത്ത ലജ്ജയിൽ അകപ്പെടും.(൧൧,
൨൦) നീതിമാനെ ശോധന ചെയ്തു ഉൾപ്പൂവുകളെയും ഹൃദയത്തെയും കാ
ണുന്ന സൈന്യങ്ങളുടയ യഹോവേ നീ അവരിൽ ചെയ്യുന്ന പ്രതികാരം
</lg><lg n="൧൩"> ഞാൻ കാണും, എൻ വ്യവഹാരത്തെ നിങ്കലല്ലോ ഞാൻ ഏല്പിച്ചു. യ
ഹോവെക്കു പാടുവിൻ! യഹോവയെ സ്തുതിപ്പിൻ, ദുഷ്കൃതികളുടേ കയ്യിൽ
നിന്നു ദരിദ്രന്റേ പ്രാണനെ ഉദ്ധരിക്കയാൽ തന്നേ!

</lg>

<lg n="൧൪"> ഞാൻപിറന്ന നാൾ ശപിക്കപ്പെട്ടതു, അമ്മ എന്നെ പെറ്റ ദിവസം
</lg><lg n="൧൫"> ആശീൎവ്വദിക്കപ്പെടാതിരിക്ക! എന്റേ അപ്പനോടു "നിനക്കു ഓർ ആ
ൺങ്കുട്ടി ജനിച്ചു" എന്ന സുവാൎത്ത അറിയിച്ചു അതിസന്തോഷം വരുത്തിയ
</lg><lg n="൧൬"> ആൾ ശപിക്കപ്പെട്ടവൻ! ആ ആൾ യഹോവ അനുതാപം വരാതേ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/156&oldid=191938" എന്ന താളിൽനിന്ന് ശേഖരിച്ചത്