താൾ:GaXXXIV5 2.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 Jeremiah, IX. യിറമിയാ ൧൯. അ.

<lg n="൨൨">. ദിക്കുന്നു) പരിഭ്രമം എന്നെ പിടിച്ചു. ഗില്യാദിൽ നൽപ്പശ ഇല്ലയോ,
അവിടേ വൈദ്യൻ ഇല്ലയോ? പിന്നേ എൻ ജനപുത്രിക്കു തകഴി ഇടാ
</lg><lg n="൨൩"> യ്‌വാൻ എന്തു? എന്റേ തല വെള്ളവും കണ്ണുകൾ ബാഷ്പങ്ങളുടേ ഉറവും
ആയാൽ കൊളാം! എന്നാൽ എൻ ജനപുത്രിക്കു കുലപ്പെട്ടവരെ
ഞാൻ രാപ്പകൽ കേഴാം.

</lg>

൯. അദ്ധ്യായം.

അന്ധാളിച്ചുപോയ ജനത്തിന്റേ വേണ്ടാതനം (൯) ദേശത്തിന്ന് അന്ത്യ
ശിക്ഷയും (൧൬)ചിയ്യോനു മുടിവും വരുത്തുന്നതിനെ വിലപിച്ചതു.

<lg n="൧"> ഹാമരുവിൽ വഴിപോക്കരുടേ മണ്ഡപം കിട്ടിയാൽ കൊള്ളാം! എ
ന്നാൽ എൻജനത്തെ വിട്ട് അകന്നു പോകാം; അവർ ഒക്കയും വ്യഭിചാ
</lg><lg n="൨"> രികൾ വിശ്വാസവഞ്ചകരുടേ കൂട്ടമല്ലോ; വില്ലായി നാവിനെ പൊ
ളി (അമ്പ്)കൊണ്ട് കുലയേറ്റുന്നു, വിശ്വസ്തതയോടല്ല അവർ ദേശ
ത്തിൽ പ്രബലിക്കുന്നു, എന്നെ അറിഞ്ഞുകൊള്ളാതേ തിന്മയിൽ നിന്നു
</lg><lg n="൩"> തിന്മയിലേക്കത്രേ ചെല്ലുന്നു എന്നു യഹോവയുടേ അരുളപ്പാടു. താന്താ
ന്റേ തോഴനെ സൂക്ഷിച്ചുകൊൾവിൻ, യാതൊരു സഹോദരനെയും ആ
ശ്രയിക്കോല! ഏതു സഹോദരനും (യാക്കോബെ പോലേ) ചൊട്ടിക്കും,
</lg><lg n="൪"> ഏതു തോഴനും നുണയനായി നടക്കും. താന്താന്റേ പാങ്ങനെ തോല്പി
ക്കയും സത്യം ഉരെക്കായ്കയും പൊളിപറവാൻ നാവിനെ അഭ്യസിപ്പി
</lg><lg n="൫"> ക്കയും കോടിനടപ്പാൻ അദ്ധ്വാനിക്കയും ഉണ്ടു. നീ പാൎക്കുന്നതു ചതി
നടുവിൽ തന്നേ, അവർ ചതിനിമിത്തം എന്നെ അറിവാൻ നിരസി
</lg><lg n="൬"> ക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു.- അതുകൊണ്ടു സൈന്യങ്ങ
ളുടയ യഹോവ പറയുന്നിതു: ഞാൻ ഇതാ അവരെ ഉരുക്കി ശോധന
ചെയ്യും. എൻ ജനപുത്രിയുടേ അവസ്ഥെക്കു പിന്നേ എങ്ങനേ ചെയ്‌വു?
</lg><lg n="൭"> കുത്തുന്ന അമ്പത്രേ അവരുടേ നാവു, ചതി പറവാറുണ്ടു; വായികൊണ്ടു
തോഴനോടു സമാധാനം ചൊൽകയും ഉള്ളുകൊണ്ടു പതി ഇരിക്കയും ആം.
</lg><lg n="൮"> ഈ വക ഞാൻ സന്ദൎശിക്ക ഇല്ലയോ, ഇങ്ങനത്തേ ജാതിയോട് എൻ
ഉള്ളം പക വീളുക ഇല്ലയോ എന്നു യഹോവയുടേ അരുളപ്പാടു (൫, ൨൯)

</lg>

<lg n="൯"> മലകളെ ചൊല്ലി ഞാൻ കരച്ചലും മുറയും, മരുവിലേ പുലങ്ങളെ
ചൊല്ലി വിലാപവും എടുക്കുന്നു. ആയവ ആരും കടക്കാതോളം വെന്തു
ആടുമാടിൻ ഒച്ച കേളാതേ പോയി; ആകാശപക്ഷിയും പശുവുമായി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/134&oldid=191892" എന്ന താളിൽനിന്ന് ശേഖരിച്ചത്