താൾ:GaXXXIV5 1.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 Psalms, X.സങ്കീൎത്തനങ്ങൾ ൧൦.

<lg n="20"> യഹോവേ, എഴുനീല്ക്ക! മൎത്യൻ ബലപ്പെടരുതേ,
ജാതികൾ്ക്കു നിന്തിരുമുമ്പിൽ ന്യായവിധി വരികേ വേണ്ടു!</lg>

<lg n="21"> യഹോവേ, അവൎക്കു ഭീഷണി ഇടുക,
തങ്ങൾ മൎത്യർ എന്നു ജാതികൾ അറികയും ചെയ്ക! (സേല)</lg>

൧൦ സങ്കീൎത്തനം.

അകത്തേ ശത്രുക്കളെയും (൧൨) ദൈവം ശിക്ഷിച്ചു സഭയെ ഉദ്ധരിക്കേണം
എന്നതു (കാലം ൯ സങ്കീ.).

<lg n="1"> നീ ദൂരത്തു നില്പാൻ എന്തു, യഹോവേ?
ഞെരുക്കത്തിലേ കാലങ്ങൾ്ക്കു കണ്ണു മൂടുവാൻ എന്തു?</lg>

<lg n="2"> ദുഷ്ടന്റേ ഡംഭത്തിങ്കൽ എളിയവൻ (മനം) പൊള്ളുന്നു,
അവർ നിരൂപിച്ച ദുൎന്നയങ്ങളാൽ പിടിക്കപ്പെടുകയും ചെയ്യുന്നു.</lg>

<lg n="3"> ദുഷ്ടനല്ലോ തൻ ഉള്ളത്തിൻ മോഹത്തെ സ്തുതിക്കയും
ലുബ്ധൻ യഹോവയെ അനുഗ്രഹിച്ചു ധിക്കരിക്കയും,</lg>

<lg n="4"> മൂക്കിൻ ഉയരംകൊണ്ടു ദുഷ്ടൻ: അന്വേഷണം ഇല്ല എന്നും,
ദൈവം ഇല്ല എന്നും എല്ലാ ചിന്തനങ്ങൾ ആകയും,</lg>

<lg n="5"> അവന്റേ വഴികൾ എല്ലായ്പോഴും സിദ്ധിക്കയും,
നിന്റേ ന്യായവിധികൾ ഉയരവേ അവനോട് അകലുകയും,
മാറ്റാന്മാരെ ഒക്കയും അവൻ ഊതിക്കളകയും,</lg>

<lg n="6"> ഞാൻ കുലുങ്ങുകയില്ല,
തലമുറകളോളം തിന്മയിൽ പെടാത്തവൻ എന്നു ഹൃദയത്തിൽ പറകയും,</lg>

<lg n="7"> പ്രാക്കലും ചതികളും തുയരവും വായിൽ നിറകയും
നാവിങ്കീഴ് കിണ്ടവും അകൃത്യവും ഇരിക്കയും,</lg>

<lg n="8"> അവൻ ഊരുകളുടേ ഒതുക്കിൽ വസിച്ചു
നിൎദ്ദോഷനെ ഒളിമറകളിൽ കൊല്ലുകയും
അഗതിയെ കണ്ണു ചുഴിഞ്ഞു നോക്കയും,</lg>

<lg n="9"> വള്ളിക്കെട്ടിൽ സിംഹം പോലേ ഒളിയിൽ പതിയിരുന്നു.
എളിയവനെ മാട്ടി വെപ്പാൻ പതുങ്ങി
തന്റേ വലയിൽ വറ്റു എളിയവനെ പിടിക്കുകയും,</lg>

<lg n="10"> ഒററി പതിഞ്ഞിരിക്കയും
അവന്റേ ഊക്കരാൽ അഗതികൾ വീഴ്കയും,</lg>

<lg n="11"> ദേവൻ മറന്നു എന്നും
തൻ മുഖത്തെ മറെച്ചു ഒരുനാളും കാണാതേ ഇരിക്കുന്നു എന്നും
അവൻ ഹൃദയത്തിൽ പറകയും ചെയ്യുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/96&oldid=189563" എന്ന താളിൽനിന്ന് ശേഖരിച്ചത്