താൾ:GaXXXIV5 1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯. Psalms, IX. 85

<lg n="5"> എൻ ന്യായത്തെയും വിസ്താരത്തെയും നീയല്ലോ നടത്തി,
നീതിയുള്ള വിധികൎത്താവായി സിംഹാസനത്തിലിരുന്നു.</lg>

<lg n="6"> ഉലകജാതികളെ നീ ഭൎത്സിച്ചു ദുഷ്ടനെ നശിപ്പിച്ചു
അവരുടേ നാമത്തെ യുഗാദിയുഗത്തോളവും മാച്ചുകളഞ്ഞു.</lg>

<lg n="7"> ശത്രുവിന്ന് ഇടിവുകൾ എന്നേക്കും തികഞ്ഞു വന്നു;
നീ പട്ടണങ്ങളെ വേരറുത്തു,
അവറ്റിൻ സ്മരണം കൂടേ നശിച്ചു പോയി.</lg>

<lg n="8"> എന്നേക്കും യഹോവ ഇരിക്കുന്നു,
തൻ സിംഹാസനത്തെ ന്യായവിധിക്കായി സ്ഥാപിച്ചു.</lg>

<lg n="9"> അവൻ നീതിയോടേ ഊഴിക്കു വിസ്തരിച്ചു
നേരോടേ കുലങ്ങൾ്ക്കു വിധിക്കും.</lg>

<lg n="10"> എളിയവന്നു യഹോവ ഉയൎന്നിലം ആക,
ഞെരുക്കത്തിലേ കാലങ്ങൾ്ക്ക് ഉയിൎന്നിലം തന്നേ!</lg>

<lg n="11"> യഹോവേ, നിന്നെ തിരയുന്നവരെ നീ കൈവിടായ്കയാൽ
നിൻ നാമത്തെ അറിയുന്നവർ നിങ്കൽ തേറും.</lg>

<lg n="12"> ഓതുവിൻ, ചിയോനിൽ വസിക്കുന്ന യഹോവെക്കു തന്നേ,
ജനസമൂഹങ്ങളിൽ അവന്റേ വങ്ക്രിയകളെ കഥിപ്പിൻ!</lg>

<lg n="13"> ചോരകളെ അന്വേഷിക്കുന്നവനല്ലോ അവറ്റെ ഓൎത്തു,
സാധുക്കളുടേ നിലവിളിയെ മറക്കാതിരിക്കുന്നു.</lg>

<lg n="14"> കരുണ ചെയ്താലും, യഹോവേ!
എന്റേ പകയരാൽ ഉള്ള എൻ ഉപദ്രവത്തെ കാണ്ക,
മരണവാതിലുകളിൽനിന്ന് എന്നെ ഉയൎത്തുന്നവനേ!</lg>

<lg n="15"> ഞാൻ ചിയോൻ പുത്രിയുടേ വാതിലുകളിൽ
നിന്റേ സ്തുതിയെ ഒക്കയും വൎണ്ണിച്ചു,
നിന്റേ രക്ഷയിൽ ആനന്ദിക്കേണ്ടതിന്നു തന്നേ.</lg>

<lg n="16"> ജാതികൾ ഉണ്ടാക്കിയ കുഴിയിൽ തങ്ങൾ മുഴുകി,
തങ്ങൾ ഒളിപ്പിച്ച വലയിൽ അവരുടേ കാൽ അകപ്പെട്ടു.</lg>

<lg n="17"> യഹോവ തന്നെത്താൻ അറിവാറാക്കി ന്യായവിധിയെ കഴിച്ചു; [ല)
തൻ കൈകളുടേ പ്രവൃത്തിയിൽ ദുഷ്ടൻ കുടുങ്ങി പോയി. (പതുക്കേ, സേ</lg>

<lg n="18"> ദുഷ്ടന്മാർ പാതാളത്തിലേക്കു പിന്തിരിയും,
യഹോവയെ മറക്കുന്ന സകല ജാതികളും തന്നേ.</lg>

<lg n="19">ദരിദ്രൻ നിത്യം മറക്കപ്പെടുകയില്ല നിശ്ചയം,
സാധുക്കളുടേ ആശ എന്നേക്കും നശിക്കയും ഇല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/95&oldid=189561" എന്ന താളിൽനിന്ന് ശേഖരിച്ചത്