താൾ:GaXXXIV5 1.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧. Psalms, XI. 87

<lg n="12"> യഹോവേ, എഴുനീല്ക്ക!
ദേവ, നിൻ കയ്യെ ഉയൎത്തുക,
എളിയവരെ മറക്കല്ലേ!</lg>

<lg n="13"> ദുഷ്ടൻ ദൈവത്തെ ധിക്കരിപ്പാനും
നീ അന്വേഷിക്കയില്ല എന്നു ഹൃദയത്തിൽ പറവാനും എന്തു?</lg>

<lg n="14"> വിപത്തും വ്യസനവും നിന്റേ കൈയിൽ ആക്കുവാൻ
നീ നോക്കുക കൊണ്ടു (അതിനെ) കണ്ടുവല്ലോ.
അഗതി നിങ്കൽ സമൎപ്പിച്ചു വിടുന്നു,
അനാഥനു നീ തന്നേ തുണ.</lg>

<lg n="15"> ശഠന്റേ ഭുജത്തെ ഒടിക്ക!
ദോഷവാന്റേ ദുഷ്ടത കാണാത്തെടത്തോളം അന്വേഷിക്ക!</lg>

<lg n="16"> യഹോവ യുഗാദി നിത്യത്തിൽ രാജാവ് തന്നേ,
ജാതികൾ അവന്റേ ദേശത്തുനിന്നു നശിക്കുന്നു.</lg>

<lg n="17"> സാധുക്കളുടേ ആഗ്രഹത്തെ, യഹോവേ, നീ കേട്ടു,
അവരുടേ ഹൃദയത്തെ നീ ഉറപ്പിക്കും.</lg>

<lg n="18"> അനാഥനും ചതഞ്ഞവനും ന്യായം വിധിപ്പാൻ നീ ചെവി കൊടുത്തു കേ
ഭൂമിയിങ്കൽനിന്നുള്ള മൎത്യൻ ഇനി കിറുത്തു പോകയും ഇല്ല. [ൾ്ക്കും,</lg>


൧൧ സങ്കീൎത്തനം.

ആപത്ക്കാലത്തിൽ വാങ്ങി പോകാതേ (൪) യഹോവയുടേ ന്യായവിധിയിൽ ആശ്രയിച്ചു നില്ക്കേണം.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു

<lg n="1"> യഹോവയിൽ ഞാൻ ആശ്രയിച്ചിരിക്കുന്നു.
ഹാ, കുരികിലേ, നിങ്ങളുടേ മലെക്കു മണ്ടുവിൻ എന്നും,</lg>

<lg n="2"> ദുഷ്ടരല്ലോ ഹൃദയനേരുള്ളവരെ മറയത്ത് എയ്വാൻ വില്ലു കുലെച്ചു
തങ്ങളുടേ അമ്പിനെ ഞാണിന്മേൽ തൊടുക്കുന്നു എന്നും,</lg>

<lg n="3"> അടിസ്ഥാനങ്ങളല്ലോ മറിഞ്ഞു പോയി.
നീതിമാൻ പ്രവൃത്തിക്കാവുന്നതെന്ത് എന്നും
നിങ്ങൾ എൻ ആത്മവോടു പറയുന്നത് എങ്ങനേ?</lg>

<lg n="4"> യഹോവ തന്റേ വിശുദ്ധമന്ദിരത്തിൽ ഉണ്ടു,
യഹോവയുടേ സിംഹാസനം സ്വൎഗ്ഗത്തിൽ തന്നേ;
അവന്റേ കണ്ണുകൾ നോക്കുന്നുണ്ടു,
അവന്റേ ഇമകൾ മനുഷ്യപുത്രരെ ശോധന ചെയ്യുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/97&oldid=189565" എന്ന താളിൽനിന്ന് ശേഖരിച്ചത്