താൾ:GaXXXIV5 1.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൭. അ. Job, XXXVII. 63

<lg n="23"> അവനോട് അവന്റേ വഴിയെ ആർ വിസ്തരിച്ചു?
നീ അക്രമം ചെയ്തു എന്ന് ആർ പറയാം?</lg>

<lg n="24"> ഓരോ പുരുഷന്മാർ പാടി വൎണ്ണിച്ച
അവന്റേ പ്രവൃത്തിയെ കൊണ്ടാടുവാൻ നീയും ഓൎക്കുക!</lg>

<lg n="25"> സകല മനുഷ്യരും അതിനെ ദൎശിക്കുന്നു,
മൎത്യൻ ദൂരത്തുനിന്നു നോക്കിക്കൊള്ളുന്നു.</lg>

<lg n="26"> കണ്ടാലും, ദൈവം ഉന്നതനും അറിയപ്പെടാത്തവനും തന്നേ,
അവന്റേ വൎഷസംഖ്യ ആരാഞ്ഞു കൂടാത്തതു.</lg>

<lg n="27"> അവൻ നീൎത്തുള്ളികളെ വലിച്ചുകൊണ്ടാൽ
അവന്റേ ആവിയായി അവ മഴയെ വാൎത്തു,</lg>

<lg n="28"> ഇളമുകിലുകൾ തൂകി
മനുഷ്യക്കൂട്ടത്തിന്മേൽ ചൊരിയുമാറാക്കുന്നു.</lg>

<lg n="29"> ഹോ, മേഘം പരക്കേ വിരിയുന്നതും
അവന്റേ കൂടാരം പൊടുപൊട മുഴങ്ങുന്നതും ബോധിക്കുമോ?</lg>

<lg n="30"> ഇതാ, തന്റേ പ്രകാശത്തെ ചുറ്റും പരത്തുന്നു,
കടലിന്റേ വേരുകളെ പുതച്ചുകൊള്ളുന്നു.</lg>

<lg n="31"> ഇവകൊണ്ട് അവൻ ജാതികളിൽ ന്യായവിധി നടത്തുകയും
അനന്തസംഘത്തിന്ന് ആഹാരം കൊടുക്കയും ചെയ്യുന്നു.</lg>

<lg n="32"> ഇരുക്കൈകളിലും അവൻ വെളിച്ചം നിറെച്ചുകൊണ്ട്
ആക്രമിക്കുന്നവന്റേ നേരേ നിയോഗിക്കുന്നു.</lg>

<lg n="33"> അവന്റേ ഇടി അവന്റേ വൎത്തമാനത്തെയും
കുന്നുകാലിക്കൂട്ടവും കൂടേ ഈ എഴുന്നെള്ളുന്നവനെയും സൂചിപ്പിക്കുന്നു.</lg>


൩൭. അദ്ധ്യായം.

<lg n="1"> ഇതിനാൽ എൻ ഹൃദയവും ഞെട്ടി
തൻ സ്ഥലത്തുനിന്നു പാളി പോകുന്നു.</lg>

<lg n="2"> കേൾ്പിൻ, അവന്റേ ഇടിയുടേ നാദവും
അവൻ വായിൽനിന്നു പുറപ്പെടുന്ന മരുൾ്ചയും കേൾ്പിൻ!</lg>

<lg n="3"> സകല വാനത്തിന്നും കീഴിൽ അവൻ അതിനെ വലിച്ചു,
തൻ മിന്നലിനെ ഭൂമിയുടേ ചിറകുകളോളം അയക്കുന്നു;</lg>

<lg n="4"> അവന്റേ പിന്നിൽ മുഴക്കം അലറുന്നു,
തൻ ഡംഭിന്റെ ശബ്ദം കൊണ്ട് അവൻ മുഴക്കുന്നു;
അവന്റേ ശബ്ദം കേൾ്ക്കപ്പെടുമ്പോൾ അവ തടുക്കാവതല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/73&oldid=189518" എന്ന താളിൽനിന്ന് ശേഖരിച്ചത്