താൾ:GaXXXIV5 1.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 Job, XXXVI. ഇയ്യോബ് ൩൬. അ.

<lg n="7"> നീതിമാനിൽനിന്നു തൃക്കണ്ണുകളെ മാറ്റാതേ [ഉയൎത്തും.
സിംഹാസനത്തിലേ രാജാക്കളോട് ഒന്നിച്ചു അവനെ എന്നേക്കും ഇരുത്തി</lg>

<lg n="8">ചങ്ങലകളാൽ അവർ തളെക്കപ്പെട്ടു
അരിഷ്ടക്കെട്ടുകളിൽ അകപ്പെട്ടു പോയാൽ,</lg>

<lg n="9"> അവരുടേ പ്രവൃത്തിയെയും
അവർ ഞെളിഞ്ഞു പോയ ദ്രോഹങ്ങളെയും അവരോട് അറിയിച്ചു,</lg>

<lg n="10">ശിക്ഷ കൈക്കൊൾ്വാൻ അവരുടേ ചെവി തുറന്നു,
അതിക്രമത്തിൽനിന്നു മടങ്ങി വരുവാനും (ബുദ്ധി) ചൊല്ലുന്നു.</lg>

<lg n="11"> അവർ കേട്ടു വഴിപ്പെട്ടാൽ അവരുടേ നാളുകൾ സുഖത്തിലും
അവരേ ആണ്ടുകൾ മനോഹരങ്ങളിലും തീൎന്നു പോകും.</lg>

<lg n="12"> കേൾ്ക്കായ്കിലോ അവർ അസ്ത്രത്തോട് എത്തുകയും
ബോധം എന്നിയേ വീൎപ്പു മുട്ടുകയും ചെയ്യും.</lg>

<lg n="13"> ബാഹ്യഹൃദയമുള്ളവർ കോപം കൂട്ടി,
അവൻ കെട്ടി വെക്കയാൽ മുറവിളിക്കാതേ പാൎക്കും;</lg>

<lg n="14"> ബാല്യത്തിൽ അവരുടേ ദേഹിയും
വേശ്യാപുരുഷരോട് അവരുടേ ഉയിരും മരിക്കും.</lg>

<lg n="15"> സാധുവെ അവന്റേ അരിഷ്ടത്തിൽനിന്നു വിടുവിച്ചു,
ക്ലേശത്താൽ അവരുടേ ചെവിയെ തുറക്കും താനും.</lg>

<lg n="16"> നിന്നെയും അവൻ ഞെരിക്കത്തിൻ വായിൽനിന്നു കടത്തുന്നത്
ഇടുക്ക് ഒട്ടുമില്ലാത്ത വിശാലതയിൽ തന്നേ;
നെയി നിറഞ്ഞു മേശയുടേ വഴിച്ചൽ ഉണ്ടാം.</lg>

<lg n="17"> ദുഷ്ടന്റേ വ്യവഹാരത്താലോ നിണക്കു തൃപ്തി വന്നാൽ
(നിന്റേ) വ്യവഹാരത്തോടു (ദേവ) വിധിയും തുടൎന്നു വരും.</lg>

<lg n="18"> ധൃഷ്ടത നിന്നെ പരിഹാസത്തിലേക്ക് ഉത്സാഹിപ്പിക്കയും
പരിഹാരദ്രവ്യത്തിന്റേ സംഖ്യ നിന്നെ തെറ്റിക്കയും അരുതേ!</lg>

<lg n="19">നിന്റേ ശ്രീത്വത്തെ അവൻ ബഹുമാനിക്കുമോ?
ഇല്ല നാണ്യവും! എല്ലാ ഊക്കിൻ തിറങ്ങളുമില്ലല്ലോ!</lg>

<lg n="20"> വംശങ്ങൾ താഴോട്ടു മറഞ്ഞു പോകുന്ന
രാത്രിയെയും കൊതിക്കൊല്ല!</lg>

<lg n="21"> അതിക്രമത്തിലേക്കു തിരിയാതിരിപ്പാൻ സൂക്ഷിച്ചുകൊൾ്ക!
നീ കഷ്ടം സഹിക്കയിലും ഇതിനെ ഏറേ തെരിഞ്ഞെടുക്കുന്നുവല്ലോ!</lg>

<lg n="22"> ദേവനോ അതാ തൻ ഊക്കിൽ ഉന്നതപ്പെട്ടിരിക്കുന്നു,
അവനെ പോലേ ആജ്ഞാപകൻ ആർ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/72&oldid=189516" എന്ന താളിൽനിന്ന് ശേഖരിച്ചത്