താൾ:GaXXXIV5 1.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൬. അ. Job, XXXVI. 61

<lg n="11"> ഭൂമിയിലേ മൃഗങ്ങളേക്കാർ നമ്മെ ഗ്രഹിപ്പിച്ചവനും,
വാനത്തിലേ പക്ഷിയേക്കാൾ നമുക്കു ജ്ഞാനം തന്നവനും (എവിടേ)? എ
[ന്നു പറയുമാറ്റില്ല (കഷ്ടം)!</lg>

<lg n="12"> അങ്ങ് ആകാത്തവരുടേ ഗൎവ്വം ഹേതുവായി അവർ നിലവിളിക്കുന്നു,
അവൻ ഉത്തരമരുളുന്നില്ല താനും;</lg>

<lg n="13"> വെറുമ്മായയായുള്ളതിനെ ദേവൻ കേൾ്ക്കാതു,
സൎവ്വശക്തൻ വിചാരിയാതു. [ങ്കിലോ</lg>

<lg n="14"> പിന്നേ: അല്ലയോ, നീ അതിനെ സൂക്ഷിക്കുന്നില്ല എന്നു നീ പറയുന്നു എ
വ്യവഹാരം അവന്റേ മുമ്പിൽ കിടക്കുന്നുവല്ലോ,
അവനെ കാത്തിരിക്ക!</lg>

<lg n="15"> ഇപ്പോഴോ അവന്റേ കോപം സന്ദൎശിക്കാതേ പോകയാൽ
തിളപ്പിനെ അവൻ ഏറ്റം കരുതാത് എന്നു തോന്നും;</lg>

<lg n="16"> ഇയ്യോബിൻ വായി മായങ്ങളെ പരത്തുകയും
അവൻ അറിവെന്നിയേ മൊഴികളെ കുന്നിക്കയും ചെയ്യുന്നു.</lg>

൩൬. ൩൭. അദ്ധ്യായങ്ങൾ.

എലീഹു ദിവ്യതുണയാൽ തേറി, (൫) ഭക്തനു ശിക്ഷയാൽ വിനയം ഏറി
വന്നാൽ രക്ഷ നിശ്ചയം എന്നും, (൧൬) ഇയ്യോബ് താണു വന്നു ദൈവമാഹാ
ത്മ്യം സ്തുതിക്കേണ്ടത് എന്നും, (൨൬) ഇടി മാരി മുതലായ ഹേമന്തവൎണ്ണനത്താൽ
ദൈവജ്ഞാനം പ്രസിദ്ധമാകയാൽ (൩൭, ൧൪) ഇയ്യോബ് വ്യവഹാരം വിട്ടു
ദേവശരണം പ്രാപിക്കേണം എന്നും തൎക്കിച്ചതു.

പിന്നേ എലീഹു ഉത്തരം ചൊല്ലിയതു:

<lg n="2">ദൈവത്തിന്നു വേണ്ടി (ഇങ്ങ്) ഇനിയും മൊഴികൾ ഉണ്ടാകയാൽ
നിന്നോടു വചിപ്പാൻ അല്പം ക്ഷമിക്ക!</lg>

<lg n="3"> എൻ അറിവിനെ ഞാൻ ദൂരത്തുനിന്നു വാങ്ങി
എൻ നിൎമ്മിതാവിന്നു നീതിയെ നല്കും.</lg>

<lg n="4"> എൻ മൊഴികൾ വ്യാജമല്ല നിശ്ചയം,
പരമാൎത്ഥവിചാരമുള്ളവൻ നിന്നോടു (സംസാരിക്കുന്നു).</lg>

<lg n="5"> ദേവൻ കണ്ടാലും വൈഭവശാലി എങ്കിലും (ആരെയും) നിരസിക്കുന്നില്ല,
ഹൃദയത്തിലേ ഊക്കിനാൽ വൈഭവശാലിയത്രേ.</lg>

<lg n="6"> ദുഷ്ടനെ അവൻ ഉയിൎപ്പിക്കയില്ല,
എളിയവൎക്കു ന്യായം നടത്തിയരുളും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/71&oldid=189514" എന്ന താളിൽനിന്ന് ശേഖരിച്ചത്