താൾ:GaXXXIV5 1.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 Job, XXXV. ഇയ്യോബ് ൩൫. അ.

<lg n="34"> ബോധവാന്മാരും
എന്നെ കേൾ്ക്കുന്ന ജ്ഞാനേശ്വരന്മാരും എന്നോടു പറയും:</lg>

<lg n="35"> ഇയ്യോബ് അറിവിനാൽ അല്ല ഉരിയാടി,
അവന്റേ വാക്കുകൾ സുബോധത്തോടല്ല, എന്നത്രേ.</lg>

<lg n="36"> അയ്യോ ഇയ്യോബ് അതിക്രമക്കാരുടേ ചേൽ കാട്ടി എതിർവാദിക്കയാൽ
സൂക്ഷ്മത്തോളം ശോധന ചെയ്യപ്പെടാക!</lg>

<lg n="37"> സ്വപാപത്തോട് അവൻ ദ്രോഹം കൂട്ടി,
നമ്മുടേ നടുവിൽ അപഹാസം തുടങ്ങി,
ദേവനു നേരേ ചൊല്ലുകളെ അധികമാക്കി പോകുന്നതു കൊണ്ടത്രേ.</lg>

൩൫. അദ്ധ്യായം.

ദേവഭക്തി നിഷ്പ്രയോജനം എന്നുള്ള വിചാരം മൌഢ്യം എന്നും, (൯) വി
ശ്വാസം കൂടാതേ, ദുരാശയോടേ ചഞ്ചലിച്ചു മുറയിടുന്നതും ദൈവം കേളാ എന്നും
കാട്ടി, (൧൫)പിറുപിറുപ്പു വിടുവാൻ പ്രബോധിപ്പിച്ചതു.

പിന്നേ എലീഹു ഉത്തരം ചൊല്ലിയതു:

<lg n="2"> ദേവനിലും എനിക്കു നീതി (ഏറും) എന്നു
നീ ചൊല്ലിയതു ന്യായം എന്ന് എണ്ണിയോ?</lg>

<lg n="3"> അതു നിണക്ക് എന്ത് പ്രയോജനം എന്നും
പാപം ചെയ്കയിലും ഇതിനാൽ എനിക്ക് എന്തൊരു ലാഭം എന്നും പറഞ്ഞു</lg>

<lg n="4"> ഞാനോ നിണക്കും [വല്ലോ!
നിന്റേ കൂടയുള്ള സ്നേഹിതൎക്കും എതിർമൊഴികളെ പറഞ്ഞു തരാം:</lg>

<lg n="5"> വാനം നോക്കി കാണ്ക!
നിണക്കെത്താത്ത ഉയരമുള്ള ഇളമുകിലുകളെ ദൎശിച്ചുകൊൾ്ക!</lg>

<lg n="6"> നീ പാപം ചെയ്തു എങ്കിൽ അവങ്കൽ എന്തു പിണെക്കും?
നിന്റേ ദ്രോഹങ്ങൾ പെരുകുന്നു എങ്കിൽ അവന് എന്തു ചെയ്യും?</lg>

<lg n="7"> നീ നീതിമാനായി എങ്കിലോ അവന് എന്തു കൊടുക്കുന്നു?
നിൻ കൈയിൽനിന്ന് അവൻ എന്ത് വാങ്ങും?</lg>

<lg n="8"> നിണക്കൊത്ത ആൾ്ക്കത്രേ നിന്റേ ദുഷ്ടതയും
മനുഷ്യപുത്രനത്രേ നിൻ നീതിയും ആകുന്നതു.</lg>

<lg n="9"> പിന്നേ പീഡകളുടേ പെരിപ്പം ചൊല്ലി മുറവിളി ഉണ്ടു,
മഹത്തുക്കളുടേ ഭുജം ചൊല്ലി ആൎത്തനാദം തുടങ്ങും സത്യം.</lg>

<lg n="10"> എങ്കിലും: എന്നെ സൃഷ്ടിച്ച ദൈവം എവിടേ?
രാത്രിയിലും കീൎത്തനകളെ നല്കുന്നവനും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/70&oldid=189512" എന്ന താളിൽനിന്ന് ശേഖരിച്ചത്