താൾ:GaXXXIV5 1.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 Job, XXXVII. ഇയ്യോബ് ൩൭. അ.

<lg n="5"> ദേവൻ സ്വശബ്ദത്താൽ അതിശയമായി മുഴക്കുന്നു,
നാം അറിയുന്നതിൽ അതിമഹത്തായി ചെയ്യുന്നു.</lg>

<lg n="6"> ഹിമത്തോട് അവൻ ഭൂമിമേൽ പെയ്ക എന്നു പറയും,
വന്മാരിയും സ്വശക്തിയുടേ പാഴ്മഴകളും (കല്പിക്കും).</lg>

<lg n="7"> അവന്റേ സൃഷ്ടിയിലേ സകല മനുഷ്യരും അറിവാന്തക്കവണ്ണം
അവൻ മാനുഷക്കൈ എല്ലാം തരിപ്പിക്കുന്നു.</lg>

<lg n="8"> അപ്പോൾ കാട്ടുമൃഗം ചോലയിൽ പതുങ്ങുന്നു,
അതതിന്റേ ഗുഹകളിൽ കുടിപാൎക്കുന്നു.</lg>

<lg n="9"> തെക്കേ ഉള്ളറയിൽനിന്നു വിശറും
വടക്കുകാറ്റുകളാൽ കുളിരും വരുന്നു.</lg>

<lg n="10"> ദേവശ്വാസത്താൽ വെള്ളം ഉറെച്ചു വരുന്നു,
വിശാല ജലങ്ങളും തടിച്ചു പോകുന്നു.</lg>

<lg n="11"> മേഘത്തിൽ അവൻ നനവു ചുമത്തി
തൻ മിന്നൽക്കാറിനെ ചിതറിക്കുന്നു.</lg>

<lg n="12"> അതും ചുററി തിരിയുന്നു,
അവൻ ഊഴിമുഖത്തിന്മേൽ
മനുഷ്യൎക്കു വിധിച്ചതു നടത്തുവാൻ നിൎണ്ണയിച്ചപ്രകാരമേ.</lg>

<lg n="13"> തൻ ദേശത്തിന്നു വേണ്ടുകിൽ വടിയായും
വേണ്ടുകിൽ ദയയായും തട്ടി (വൎഷിക്കുന്നു).</lg>

<lg n="14"> ഇയ്യോബേ, ഇവ ചെവിക്കൊണ്ടു
ദേവാത്ഭുതങ്ങളെ ഗ്രഹിച്ചുകൊൾ്ക!</lg>

<lg n="15"> ദൈവം അതു നടത്തുന്നതും
അവന്റേ മേഘമിന്നൽ തെളങ്ങുന്നപ്രകാരവും അറിയുന്നുവോ?</lg>

<lg n="16"> കാറ് തൂങ്ങി നില്ക്കുന്നതും
തികഞ്ഞ ബുദ്ധിമാന്റേ അതിശയങ്ങളും അറിയുന്നുവോ?</lg>

<lg n="17"> ഭൂമി തെക്കിൽനിന്ന് ഉഷ്ണിക്കുമ്പോൾ
നിന്റേ വസ്ത്രങ്ങൾ്ക്കു ചൂടു പിടിക്കുന്നത് എങ്ങനേ?</lg>

<lg n="18"> വാൎത്തുണ്ടാക്കിയ ദൎപ്പണംപോലേ
കേമമുള്ള ഇളമുകിൽകൊണ്ട് അവനെ പോലേ നീയും തട്ടു കെട്ടുമോ?</lg>

<lg n="19"> അവനോട് എന്തു പറവത് എന്നു ഞങ്ങളെ അറിവിക്ക!
ഇരുട്ടു ഹേതുവായിട്ടു നമുക്കു (വാക്കുകളെ) ഒരുക്കിക്കൂടാ.</lg>

<lg n="20"> ഞാൻ ഉരിയാടുന്നത് അവനോടു വിവരിക്കപ്പെടുമോ?
മുടിഞ്ഞു പോകേണ്ടതിന്നോ ആരാനും പറയുന്നതു?-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/74&oldid=189520" എന്ന താളിൽനിന്ന് ശേഖരിച്ചത്