താൾ:GaXXXIV5 1.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൯. അ. Job, XXIX. 47

൨൯ —൩൧:

ഇയ്യോബ് സ്നേഹിതരെ വിട്ടു ദൈവത്തെ
അഭയം പ്രാപിച്ചു തുടങ്ങിയതു.

൨൯. അദ്ധ്യായം.

വിവാദം തീൎന്ന ശേഷം ഇയ്യോബ് അലിഞ്ഞു കൊണ്ടു മുമ്പേ അനുഭവി
ച്ച ഭാഗ്യവും, (൧൨) സാധുരക്ഷണനീതിയും, (൨൧) അതിനാൽ സാധിച്ച
ബഹുമാനവും വൎണ്ണീച്ചു, (൩൦, ൧) ഇപ്പോൾ അകപ്പെട്ട ലോകനിന്ദ, (൧൨)
കഷ്ടാധിക്യം, (൨൧) ആശാഭംഗം മുതലായ സങ്കടാവസ്ഥയെ ഓൎത്തു, (൩൧, ൧)
രാഗാദിമോഹം,(൧൩) സാഹസം (൨൪) ലോഭം ഭൂതസേവ തുടങ്ങിയുള്ള
രഹസ്യപാപങ്ങളെയും വൎജ്ജിച്ചവനാകയാൽ, (൩൫) ദേവന്യായത്തെ അ
പേക്ഷിച്ചതു.

ഇയ്യോബ് ആവൎത്തിച്ചു സുഭാഷിതം ഉരെച്ചു ചൊല്ലിയതു:

<lg n="2"> പണ്ടേ മാസങ്ങളിൽ എന്ന പോലേ,
ദൈവം എന്നെ കാക്കുന്ന നാളുകളെ പോലേ ഞാൻ ആയാൽ കൊള്ളാം!</lg>

<lg n="3"> അവന്റേ വിളക്ക് എൻ തലമേൽ മിന്നിയിരിക്കേ,
അവന്റേ വെളിച്ചത്താൽ ഞാൻ ഇരുളൂടേ ചെല്ലുമ്പോൾ,</lg>

<lg n="4"> എൻ ഫലകാലത്തിൻ നാളുകളിൽ ഉള്ള പ്രകാരം തന്നേ!
അന്നു ദൈവത്തിന്റേ രഹസ്യ (പരിചയം) എന്റേ കൂടാരത്തിന്മേൽ</lg>

<lg n="5"> സൎവ്വശക്തൻ എന്റേ അരികത്തും [ആയി.
എൻ ബാലർ എന്റേ ചുറ്റും നിന്നിരിക്കേ,</lg>

<lg n="6"> എൻ അടികൾ തയിരിൽ കുളിക്കേ,
പാറ എന്റേ വക്കൽ നെയിപ്പുഴകളെ ഒഴുക്കുമ്പോൾ തന്നേ.</lg>

<lg n="7"> ഞാൻ നഗരത്തേക്കു വാതിലൂടേ ചെന്നാലും,
തെരുവിൽ ഇരിക്കുന്നതിൽ ഇരുന്നുകൊണ്ടാലും,</lg>

<lg n="8"> ബാല്യക്കാർ എന്നെ കണ്ട് അടി വാങ്ങുകയും,
നരയർ എഴുനീറ്റു നില്ക്കയും,</lg>

<lg n="9"> പ്രഭുക്കൾ മൊഴികളെ മതിയാക്കി
കൈ കൊണ്ടു വായി പൊത്തുകയും,</lg>

<lg n="10"> ഉദാരന്മാരുടേ ശബ്ദം പതുങ്ങുകയും
അവരുടേ നാവ് അണ്ണാക്കിനോടു പറ്റുകയും ചെയ്യും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/57&oldid=189487" എന്ന താളിൽനിന്ന് ശേഖരിച്ചത്