താൾ:GaXXXIV5 1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 Job, XXIX. ഇയ്യോബ് ൨൯. അ.

<lg n="11"> (എന്നെ) കേട്ട ചെവി (എല്ലാം) എന്നോടു ധന്യവാദം തുടങ്ങി,
കണ്ട കണ്ണും എനിക്കു സാക്ഷീകരിച്ചു സത്യം.</lg>

<lg n="12"> കാരണം എളിയവൻ കൂക്കിയാൽ ഞാൻ വിടുവിക്കും,
തുണയില്ലാത്ത അനാഥനെ (തുണെക്കും).</lg>

<lg n="13"> കെട്ടുന്നവന്റേ അനുഗ്രഹം എന്മേൽ വരും,
വിധവയുടേ ഹൃദയത്തെ ഞാൻ ആൎപ്പിക്കും.</lg>

<lg n="14">ഞാൻ നീതി പൂണ്ടിരുന്നു, അത് എനിക്ക് അണിയായി,
എൻ ന്യായം പുതെപ്പും തലപ്പാവും എന്നതിന്ന് ഒക്കും.</lg>

<lg n="15"> കുരുടനു ഞാൻ കണ്ണുകളും
മുടന്തനു കാലുകളും ആയി;</lg>

<lg n="16">ദരിദ്രൎക്കു ഞാനേ അപ്പൻ,
അറിയാത്തവരുടേ വ്യവഹാരത്തെ ഞാൻ ആരാഞ്ഞു;</lg>

<lg n="17"> അക്രമക്കാരന്റേ എകിറുകളെ തകൎത്തു,
കവൎച്ചയെ അവന്റേ പല്ലുകളിൽനിന്നു പറിച്ചെടുക്കും.</lg>

<lg n="18"> അന്നു ഞാൻ പറഞ്ഞിതു: എന്റേ കൂടിനോടത്രേ ഞാൻ വീൎപ്പു മുട്ടിപ്പോകും,
മണലോളം നാളുകളെ പെരുക്കും;</lg>

<lg n="19"> എൻ വേർ വെള്ളത്തിന്നു തുറന്നും,
എൻ കൊമ്പുകളിൽ മഞ്ഞു രാപാൎക്കയും,</lg>

<lg n="20">എൻ തേജസ്സ് എന്നോടു (നിത്യം) പുതുക്കയും,
എൻ കയ്യിലേ വില്ലു തഴെക്കയും ചെയ്യും എന്നു തന്നേ.</lg>

<lg n="21">അവർ എന്നെ കേട്ടു കാത്തിരുന്നു,
എൻ മന്ത്രണത്തെ കുറിക്കൊണ്ടടങ്ങി;</lg>

<lg n="22">എൻ വാക്കിന്റേ ശേഷം അവർ ആവൎത്തിക്കയില്ല,
എൻ മൊഴി അവരുടേ മേൽ പൊഴിഞ്ഞു.</lg>

<lg n="23">മഴപോലേ എനിക്കു കാത്തും
പിന്മഴെക്കാംപോലേ വായ്പിളൎന്നും നിന്നു.</lg>

<lg n="24"> വിശ്വസിക്കാത്തവരോടു ഞാൻ ചിരികൂട്ടും,
എൻ മുഖത്തിലേ വെളിച്ചം അവർ മങ്ങിക്കയും ഇല്ല.</lg>

<lg n="25"> അവരുടേ വഴിയെ തെരിഞ്ഞെടുത്താൽ ഞാൻ തലയായിരുന്നു,
കൂട്ടത്തിൽ രാജാവെ പോലേ വസിച്ചിട്ടു,
ഖേദിക്കുന്നവരെ ആശ്വസിപ്പിച്ചു കൊള്ളുംപോലേ ആയി.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/58&oldid=189489" എന്ന താളിൽനിന്ന് ശേഖരിച്ചത്