താൾ:GaXXXIV5 1.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 Job, XXVIII. ഇയ്യോബ് ൨൮. അ.

<lg n="12"> ജ്ഞാനം എന്നതോ എവിടേ കണ്ടെത്തപ്പെടും?
വിവേകത്തിന്ന് എന്തു പോൽ സ്ഥലം ഉള്ളതു?</lg>

<lg n="13"> അതിൻ വിലയെ മൎത്യൻ അറിയാ,
ജീവികളുടേ ദേശത്തിൽ അതു കണ്ടെത്തപ്പെടുന്നതല്ല.</lg>

<lg n="14"> എന്നിൽ അത് ഇല്ല എന്ന് ആഴി പറയുന്നു
എന്നോടില്ല എന്നു കടലും ചൊല്ലുന്നു.</lg>

<lg n="15"> സ്വൎണ്ണം അതിന്നു പകരം കൊടുക്കപ്പെടാതു,
വെള്ളി അതിൻ വിലയായി തൂക്കപ്പെടാതു.</lg>

<lg n="16"> ഓഫീർ തങ്കത്താലും
വിലയേറിയ ഗോമേദകനീലക്കല്ലുകളാലും അതിൻ തുക്കം സരിയാകയി</lg>

<lg n="17"> പൊന്നും കണ്ണാടിയും അതിനോടു സമമായി മതിക്കയില്ല, [ല്ല].
കനകപാത്രം അതിന്ന് ഈടാകയില്ല.</lg>

<lg n="18"> പവിഴവും പളുങ്കും ഒപ്പിക്കേണ്ടാ,
ജ്ഞാനത്തിൻ ഉടമ മുത്തുകളിൽ ഏറും.</lg>

<lg n="19"> കൂശിലേ പുഷ്പരാശം അതിനോടു തുല്യമായ്ത്തോന്നുകയില്ല,
ശുദ്ധ തങ്കം കൊണ്ടും അതു തൂക്കപ്പെടാതു.</lg>

<lg n="20"> പിന്നേ ജ്ഞാനം എന്നത് എവിടേനിന്നു വരുന്നു?
വിവേകത്തിന്ന് എന്തു പോൽ സ്ഥലം ഉള്ളതു (൧൨)?</lg>

<lg n="21"> സകല ജീവന്റേ കണ്ണിന്നും അതു മറെക്കപ്പെട്ടതു,
വാനത്തിലേ പക്ഷികൾ്ക്കും ഗുപ്തമത്രേ.</lg>

<lg n="22"> കേടിടവും മരണവും പറയുന്നിതു:
അതിൻ കേൾ്വിയെ ചെവികളാൽ കേട്ടു, എന്നത്രേ.</lg>

<lg n="23"> ദൈവമേ അതിൻ വഴിയെ ബോധിക്കുന്നുള്ളു,
അതിൻ സ്ഥലത്തെ താൻ അറിയുന്നു.</lg>

<lg n="24"> ഭൂമിയുടേ അറ്റങ്ങളോളം താൻ നോക്കുന്നു,
വാനത്തിങ്കീഴേ ഉള്ളതെല്ലാം കാണുന്നു.</lg>

<lg n="25"> അവൻ കാററിന്നു ത്രാസ്സ് ഉണ്ടാക്കി,
അളവിനാൽ വെള്ളങ്ങളെ നിദാനിക്കുമ്പോഴും,</lg>

<lg n="26"> മഴെക്കു വെപ്പു സ്ഥാപിച്ചു,
മുഴക്കമാൎന്ന ഇടിയസ്ത്രത്തിന്നു വഴി ആക്കുമ്പോഴും,</lg>

<lg n="27"> അന്ന് അതിനെ അവൻ കണ്ടു വൎണ്ണിച്ചു,
അതിനെ സ്ഥാപിച്ചു തീരേ ആരാഞ്ഞു കണ്ടു,</lg>

<lg n="28"> മനുഷ്യനോടു പറഞ്ഞിതു: കണ്ടാലും, കൎത്താവിൻ ഭയമേ ജ്ഞാനം,
തിന്മ വിട്ടു മാറുന്നതേ വിവേകം, എന്നു തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/56&oldid=189486" എന്ന താളിൽനിന്ന് ശേഖരിച്ചത്