താൾ:GaXXXIV5 1.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൩. അ. Job, XXIII. 39

<lg n="26"> അന്നു സൎവ്വശക്തനിൽ നീ രസിച്ചു,
ദൈവത്തിലേക്കു മുഖത്തെ ഉയൎത്തി കൊള്ളും.</lg>

<lg n="27"> അവനോടു പ്രാൎത്ഥിച്ചാൽ അവൻ നിന്നെ കേൾ്ക്കും,
നിന്റേ നേൎച്ചകളെ ഒപ്പിക്കാകും.</lg>

<lg n="28"> ൨ല്ലതും നിൎണ്ണയിച്ചാൽ അതു നിണക്കു സ്ഥിരപ്പെടും,
നിന്റേ വഴികളിന്മേൽ പ്രകാശം തെളങ്ങുന്നു.</lg>

<lg n="29"> അവ താഴോട്ടു പോകുമ്പോഴും ഉയൎച്ച എന്നു നീ ചൊല്ലും,
കൺ പതുങ്ങിയവനെ അവൻ രക്ഷിക്കയും ചെയ്യും,</lg>

<lg n="30"> നിൎമ്മലൻ അല്ലാത്തവനെയും അവൻ (ഇങ്ങനേ) വിടുവിക്കേ,
നിൻ കുരങ്ങളുടേ വെടിപ്പിനാൽ (നീ) വഴുതി പോരും.</lg>

൨൩. ൨൪. അദ്ധ്യായങ്ങൾ.

ഇയ്യോബ് ദൈവത്തിന്റേ ന്യായവിധിയെ പിന്നേയും ആശിച്ച ശേഷം,
(൮) ദൈവം അസംഗതിയായിട്ട് തന്നെ തള്ളിയത് ഓൎത്തു വലഞ്ഞു,(൨൪, ൧) പീ
ഡിപ്പിക്കുന്നവർ പീഡിതർ (൧൩) ദുൎന്നടപ്പുകാർ (൧൮) ഇവരുടേ കൎമ്മഫലം
വിപരീതം എന്നും കാട്ടി ചഞ്ചലിച്ചതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഇന്നും കൂടേ എന്റേ ആവലാധി സങ്കടമുള്ളതു,
എന്റേ മേലുള്ള കൈ എൻ ഞരക്കത്തെ ഭാരമാക്കുന്നു.</lg>

<lg n="3"> ഹാ ഞാൻ അവനെ അറിഞ്ഞു കണ്ടെത്തി എങ്കിൽ,
തൻ ന്യായാസനം വരേ ചെന്നു എങ്കിൽ, കൊള്ളാം!</lg>

<lg n="4"> അവന്മുമ്പിൽ ഞാൻ ന്യായത്തെ നിരത്തി
തുമ്പുകളാൽ വായി നിറെക്കയും ചെയ്യാം.</lg>

<lg n="5"> അവൻ ചൊല്ലുന്ന ഉത്തരമൊഴികളെ ഞാൻ അപ്പോൾ അറിഞ്ഞു,
എന്നോട് അവൻ എന്തു പറവു എന്നുള്ളതു ഗ്രഹിക്കയും ആം.</lg>

<lg n="6"> അന്ന് അവൻ ഊക്കിൻ പെരിപ്പത്താൽ എന്നോടു വാദിക്കയോ?
ഇല്ല, എന്നെയും താൻ കുറിക്കൊള്ളുമായിരുന്നു.</lg>

<lg n="7"> അങ്ങു അവനോടു വ്യവഹരിക്കുന്നവൻ നേരുള്ളവൻ (എന്നു തെളിയും),
എൻ ന്യായാധിപതിയിൽനിന്ന് ഞാൻ എന്നേക്കും വഴുതി പോരികയും
[ചെയ്യും.</lg>

<lg n="8"> എങ്കിലും ഞാൻ ഇതാ കിഴക്കോട്ടു പോയാൽ അവൻ ഇല്ല,
പശ്ചിമത്തേക്ക് ആയാലും അവൻ തോന്നുന്നില്ല;</lg>

<lg n="9"> വടക്ക് അവൻ പ്രവൃത്തിച്ചാൽ ഞാൻ പിടിപെടാതു,
തെക്കോട്ട് ഒതുങ്ങിയാൽ ഞാൻ കാണാതു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/49&oldid=189473" എന്ന താളിൽനിന്ന് ശേഖരിച്ചത്