താൾ:GaXXXIV5 1.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 Job, XXII. ഇയ്യോബ് ൨൨. അ.

<lg n="10">എന്നതുകൊണ്ട് നിന്റെ ചുററും കണ്ണികൾ (ആയി),
പേടി പെട്ടന്നു നിന്നെ അരട്ടിയതു.</lg> <lg n="11"> അല്ല, അന്ധകാരത്തെയും
നിന്നെ മൂടുന്ന നീൎക്കവിച്ചലിനെയും നീ കാണുന്നില്ലയോ?</lg>

<lg n="12"> ദൈവം സ്വൎഗ്ഗത്തിൻ ഊൎദ്ധ്വത്തിൽ ഇല്ലയോ?
നക്ഷത്രങ്ങളുടേ തല എത്ര ഉയൎന്നത് എന്നു കാണ്ക!</lg>

<lg n="13"> നീ പറഞ്ഞതോ: ദേവൻ എന്ത് അറിയുന്നു?
കാൎമ്മുകിലത്തുനിന്ന് അവൻ ന്യായം വിധിക്കുമോ?</lg>

<lg n="14"> അവൻ കാണാതവണ്ണം മേഘങ്ങൾ അവനു മറുപ്രായം,
സ്വൎഗ്ഗമണ്ഡലത്തിലത്രേ അവൻ നടകൊള്ളുന്നു എന്നു തന്നേ.</lg>

<lg n="15"> പുരാണലോകരുടേ മാൎഗ്ഗത്തെ നീ പ്രമാണിക്കുമോ?
അതിൽ അതിക്രമക്കാർ സഞ്ചരിക്കയാൽ,</lg>

<lg n="16"> അകാലമായി തളെക്കപ്പെട്ടു,
അവരുടേ അടിസ്ഥാനത്തിന്മേൽ നദി ഒഴുകിക്കളഞ്ഞു,</lg>

<lg n="17"> ദേവനോടു ഞങ്ങളെ വിട്ടു മാറുക എന്നും,
സൎവ്വശക്തൻ തങ്ങൾ്ക്കായി എന്തു പ്രവൃത്തിക്കും എന്നും പറഞ്ഞവർ തന്നേ.</lg>

<lg n="18"> അവരുടേ വീടുകളെ അവൻ നന്മകൊണ്ടു നിറെച്ചിരുന്നു താനും,
ദുഷ്ടരുടേ അഭിപ്രായം എനിക്കും ദൂരത്തു തന്നേ (൨൧, ൧൬)!</lg>

<lg n="19"> നീതിമാന്മാർ കണ്ടു സന്തോഷിക്കും.
നിൎമ്മലൻ അവരെ പരിഹസിപ്പിതു:</lg>

<lg n="20"> അല്ലയോ നമ്മുടേ മാറ്റാൻ സന്നമായി,
അവരുടേ സമ്പത്തിനെ അഗ്നി തിന്നുകളഞ്ഞു എന്നത്രേ.</lg>

<lg n="21"> നീയോ അവനോട് ഇണങ്ങി സന്ധിച്ചുകൊൾ്ക!
എന്നതിനാലേ നിണക്കു നന്മ വരൂ.</lg>

<lg n="22"> അവന്റേ വായിൽനിന്നു ധൎമ്മോപദേശം അംഗീകരിക്ക!
അവന്റേ മൊഴികളെ നിന്റേ ഹൃദയത്തിൽ ആക്കേണമേ!</lg>

<lg n="23"> സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ പണിയപ്പെടും;
എന്നാൽ നിന്റേ കൂടാരങ്ങളിൽനിന്ന് അക്രമത്തെ അകറ്റുക!</lg>

<lg n="24"> നാണിയത്തെ പൊടിയിലും
ഓഫിർ തങ്കത്തെ തോടുചരലിലും കുളക!</lg>

<lg n="25"> എന്നാൽ സൎവ്വശക്തൻ നിന്റേ നാണിയവും
നിണക്കു വെള്ളിനിധിയും ആകും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/48&oldid=189471" എന്ന താളിൽനിന്ന് ശേഖരിച്ചത്