താൾ:GaXXXIV5 1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 Job, XXIV. ഇയ്യോബ് ൨൪. അ.

<lg n="10"> എന്നോടുള്ള വഴിയെ അവൻ അറിയുന്നു താനും,
അവൻ എന്നെ ശോധിച്ചാൽ പൊന്നു പോലേ ഞാൻ പുറപ്പെട്ടു വരും.</lg>

<lg n="11"> അവന്റേ നടയോട് എന്റേ കാൽ ചേൎന്നു വന്നു.
അവന്റേ വഴിയെ ഞാൻ വഴുതാതെ സൂക്ഷിച്ചു പോന്നു.</lg>

<lg n="12"> അവന്റേ അധരങ്ങളുടേ കല്പനയെ ഞാൻ വിട്ടു മാറിയില്ല,
എന്റേ വെപ്പിനേക്കാൾ അവൻ വായ്മൊഴികളെ ഞാൻ സംഗ്രഹിച്ചു.</lg>

<lg n="13">അവനോ അനന്യൻ തനേ, അവനെ ആർ മടക്കും!
അവന്റേ മനസ്സ് ഇഛ്ശിച്ചിട്ട് അവൻ ചെയ്യുന്നു.</lg>

<lg n="14"> എനിക്കു നിയമിച്ചതിനെ അവൻ നിവൃത്തിക്കുന്നു,
ഇവററിന്ന് ഒത്ത പലവും അവന്റേ വക്കൽ ഉണ്ടു.</lg>

<lg n="15"> ആകയാൽ അവന്റേ മുഖത്തിൽനിന്നു ഞാൻ മെരിണ്ടു,
ചിന്തിച്ചുകൊണ്ട് അവങ്കൽ പേടിക്കുന്നു.</lg>

<lg n="16"> ദേവൻ താൻ എൻ ഹൃദയത്തെ മെലിവാക്കി,
സൎവ്വശക്തൻ എന്നെ മെരിട്ടിയിരിക്കുന്നു.</lg>

<lg n="17"> അന്ധകാരം നിമിത്തമല്ല,
തമസ്സു മൂടിയ എൻ നിമിത്തവും അല്ലല്ലോ ഞാൻ മൌനമായി നില്ക്കുന്നതു.</lg>

<lg n="24, 1 ">സൎവ്വശക്തൻ (ന്യായവിധി) സമയങ്ങളെ വെച്ചേക്കാത്തതും
അവനെ അറിയുന്നവർ തൻ ദിവസങ്ങളെ കാണാത്തതും എന്തുകൊണ്ടു?</lg>

<lg n="2"> അങ്ങ് അതിരുകളെ നീക്കുന്നു,
മൃഗക്കൂട്ടങ്ങളെ കവൎന്നു മേച്ചുകൊള്ളുന്നു.</lg>

<lg n="3">അനാഥരുടേ കഴുതയെ കൊണ്ടുപോകുന്നു,
വിധവയുടേ കാളയെ പണയം എടുക്കുന്നു, </lg>

<lg n="4">ദരിദ്രരെ വഴിയിൽനിന്ന് ഉന്തി തള്ളുന്നു,
ദേശത്തിലേ സാധുക്കൾ ഒക്കത്തക്ക പതുങ്ങി കൊള്ളുന്നു.</lg>

<lg n="5">അതാ കാട്ടുകഴുതകളെ പോലേ മരുവിൽ യാത്രയായി,
എല്ലാ പ്രവൃത്തിയിലും ഇരെക്കു തേടി നടക്കുന്നു,
അവൎക്കു കാടു തന്നേ ബാലരുടേ ആഹാരം (ഏകുന്നു).</lg>

<lg n="6"> (അന്യന്റേ) നിലത്തിൽ അവന്റേ പയിരിനെ കൊയ്കയും
ദുഷ്ടന്റേ പറമ്പിൽ (കായി) എടുക്കയും,</lg>

<lg n="7"> ഉടൂപ്പാൻ ഇല്ലാതേ നഗ്നരായി രാപാൎക്കയും,
കുളിരിൽ മൂടി എന്നി (കിടക്കയും),</lg>

<lg n="8">മലകളിലേ മാരിയാൽ നനകയും,
ആശ്രയസ്ഥാനം കാണാതേ പാറയെ പുണൎകയും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/50&oldid=189475" എന്ന താളിൽനിന്ന് ശേഖരിച്ചത്