താൾ:GaXXXIV5 1.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൨. അ. Job, XXII. 37

<lg n="31">അവന്റേ നടപ്പിനെ അവന്റേ സമക്ഷത്ത് ആർ വിവരിക്കും?
അവൻ (എന്തു) ചെയ്താലും പകരം കൊടുപ്പത് ആർ?</lg>

<lg n="32"> കല്ലറകളിലേക്ക് അവൻ കൊണ്ടുപോകപ്പെടുന്നു,
സ്തൂപത്തിന്മേൽ അവൻ (ഇന്നും) മിഴിച്ചു നില്ക്കുന്നു.</lg>

<lg n="33">താഴ്വരയിലേ കട്ടകൾ അവന്മേൽ പതുത്തു കിടക്കുന്നു,
സകല മനുഷ്യരും അവന്റേ പിന്നാലേ എഴുന്നെള്ളുന്നു,
അവനു മുമ്പേയും അനവധി (ജനം).</lg>

<lg n="34"> (എന്നു അവർ ചൊല്കേ) നിങ്ങൾ വൃഥാ ആശ്വസിപ്പിക്കുന്നത് എന്തു?
നിങ്ങളുടേ എതിൎമ്മൊഴികളിൽ മോശം ശേഷിച്ചിരിക്കുന്നു (സ്പഷ്ടം).</lg>

൨൨— ൨൮: വിവാദത്തിന്റെ മൂന്നാം ഖണ്ഡം.

൨൨. അദ്ധ്യായം.

എലീഫജ് ദേവനീതിയെ ആധാരമാക്കി, ഇയ്യോബ് സാക്ഷാൽ മഹാപാ
പി എന്നും, (൬) ഇന്ന കുറ്റങ്ങൾ ചെയ്തവൻ എന്നും വാദിച്ചു, (൧൨) പ്രമാദത്താ
ലേ അധികം ശിക്ഷകൾ വരായ്വാൻ ബുദ്ധി ഉപദേശിച്ചു, (൨൧) മനന്തിരിഞ്ഞു
ദൈവത്തോട് ഇണങ്ങി സുഖിപ്പാൻ പ്രബോധിപ്പിച്ചതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2"> ദേവനു പുരുഷൻ ഉതകുമോ?
ബുദ്ധിമാൻ തനിക്കേ ഉതകുന്നുള്ളു.</lg>

<lg n="3"> നീ നീതിമാനായാൽ സൎവ്വശക്തനു പ്രസാദമോ?
നിന്റേ വഴികളെ തീരേ നന്നാക്കിയാൽ അവന് ആദായമോ?</lg>

<lg n="4"> നിൻ (ദേവ) ഭയം നിമിത്തമോ അവൻ നിന്നെ ശാസിച്ചു
നിന്നോടു ന്യായവിധിയിൽ ചെല്ലുന്നതു?</lg>

<lg n="5"> നിന്റേ ആകായ്മ വലിയത് എന്നും
നിന്റേ അകൃത്യങ്ങൾക്ക് അവസാനമില്ല എന്നും (സ്പഷ്ടം) അല്ലയോ?-</lg>

<lg n="6">പക്ഷേ നിന്റേ സഹോദരന്മാരോടു വെറുതേ പണയം എടുക്കയോ,
നഗ്നരുടേ വസ്ത്രങ്ങളെ വാരുകയോ,</lg>

<lg n="7"> ചടപ്പുള്ളവനെ വെള്ളം കുടിപ്പിക്കായ്കയോ,
വിശന്നവനോടു അപ്പം വിലക്കയോ,</lg>

<lg n="8"> പിന്നേ കൈയൂക്കനു ഭൂമി ഇരിക്കട്ടേ,
സാന്നിദ്ധ്യക്കാരൻ അതിൽ വസിക്കട്ടേ എന്നോ,</lg>

<lg n="9"> വിധവകളെ നീ വെറുങ്കൈയായി അയച്ചു വിടുകയോ,
അനാഥരുടേ ഭുജങ്ങൾ ഒടിക്കപ്പെടുകയോ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/47&oldid=189469" എന്ന താളിൽനിന്ന് ശേഖരിച്ചത്