താൾ:GaXXXIV5 1.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 Job, XXI. ഇയ്യോബ് ൨൧. അ.

<lg n="15">ഞങ്ങൾ സേവിപ്പാന്തക്കവണ്ണം സൎവ്വശക്തൻ എന്തു?
അവനോട് ഇരക്കയാൽ ഞങ്ങൾ്ക്കു പ്രയോജനം എന്ത്? എന്നു പറഞ്ഞു.</lg>

<lg n="16"> കണ്ടാലും, അവരുടേ കൈക്കൽ അല്ല അവരുടേ സൌഖ്യം എന്നു വന്നാലും,
ദുഷ്ടരുടേ അഭിപ്രായം എനിക്കു ദൂരത്തു തന്നേ!</lg>

<lg n="17">ദുഷ്ടരുടേ വിളക്കു പൊലികയും
അവരുടേ ആപത്ത് അവർമേൽ വരികയും
അവൻ സ്വകോപത്തിൽ അവൎക്കു നോവുകളെ വിളമ്പുകയും ചെയ്യുന്നതും,</lg>

<lg n="18"> കാറ്റിൻ മുമ്പിലേ താളടിയോടും
വിശറു കട്ടെടുക്കുന്ന ഉമിയോടും ഒത്തു ചമയുന്നതും എത്രവട്ടം?</lg>

<lg n="19"> അവന്റേ മക്കൾ്ക്കു ദൈവം അവന്റേ അകൃത്യത്തെ നിക്ഷേപിച്ചു വെ
താൻ അറിയേണ്ടതിന്നു അവങ്കൽ അത്രേ പകരം ചെയ്യട്ടേ! [ക്കുകിലോ,</lg>

<lg n="20"> അവന്റേ അപായത്തെ തന്റേ കണ്ണു കാണട്ടേ!
സൎവ്വശക്തന്റേ ഊഷ്മാവെ താൻ കുടിക്കട്ടേ!</lg>

<lg n="21">അവന്റേ ശേഷം ഗൃഹത്തിൽ തനിക്ക് എന്തു ചിന്ത?
തന്റേ മാസങ്ങളുടേ എണ്ണം തീൎന്നു പോയല്ലോ.</lg>

<lg n="22"> ഉന്നതന്മാൎക്കു ന്യായം വിധിക്കുന്നവനായ
ദേവനെ അറിവു പഠിപ്പിക്കാമോ?</lg>

<lg n="23"> ഒരുവൻ ക്ഷേമത്തിന്റേ പൂൎത്തിയിൽ തന്നേ മരിക്കുന്നു, 
മുറ്റും നിശ്ചിന്തയും സ്വൈരവും പൂണ്ടത്രേ.</lg>

<lg n="24"> അവന്റേ പന്തികളിൽ പാൽ നിറയുന്നു.
അവന്റേ എല്ലുകളുടേ മേദസ്സ് രസപൂൎണ്ണം തന്നേ.</lg>

<lg n="25"> മറ്റവൻ മനക്കൈപ്പിൽ തന്നേ മരിക്കുന്നു,
നന്മകൾ ഒന്നും അനുഭവിയാതത്രേ.</lg>

<lg n="26"> ഒക്കത്തക്ക അവർ പൊടിയിൽ കിടക്കുന്നു,
കൃമികൾ അവരുടേ മേൽ മൂടുകയും ചെയ്യുന്നു.</lg>

<lg n="27"> ഇതാ നിങ്ങളുടേ വിചാരങ്ങളെയും
നിങ്ങൾ എന്നെ ബാധിക്കുന്ന കൌശലങ്ങളെയും ഞാൻ അറിയുന്നു.</lg>

<lg n="28"> നിങ്ങൾ ആകട്ടേ മഹാത്മാവിന്റേ ഗൃഹം എവിടേ?
ദുഷ്ടർ കുടിപാൎത്ത കൂടാരം എവിടേ? എന്നു പറയും.</lg>

<lg n="29"> വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?
അവരുടേ ചിഹ്നങ്ങളെ ബോധിക്കുന്നില്ലയോ?</lg>

<lg n="30"> അവയാവിതു: ആപത്തിൻ നാളിൽ ആകാത്തവന് ആദരവുണ്ടു,
ക്രോധം വഴിയുന്ന നാളിൽ അവർ (മറയത്തു) കൊണ്ടുപോകപ്പെടുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/46&oldid=189467" എന്ന താളിൽനിന്ന് ശേഖരിച്ചത്