താൾ:GaXXXIV5 1.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൦. അ. Job,XX. 33

൨൦. അദ്ധ്യായം.

ചോഫർ കോപിച്ചു, (൫) ദുഷ്ടൻ ഞെളിഞ്ഞാലും നശിക്കും, (൧൨) മുറുകേ പി
ടിക്കുന്ന സമ്പത്തും പോയ്പോകും, (൨൧) ഭാഗ്യത്തിലും ഭയം ഹേതുവായി അവനു
സുഖം ഇല്ല എന്നു തൎക്കിച്ചതു.

എന്നാറേ നയമയിലേ ചോഫർ ഉത്തരം ചൊല്ലിയതു:

<lg n="2">എന്നതിന്ന് എന്റേ മനോഭാവനകൾ എതിർ വാദിക്കുന്നു.
എന്നതിനാലേ എന്നിൽ തത്രപ്പാട് ഉള്ളതു.</lg>

<lg n="3"> എനിക്ക് അപമാനമുള്ള ശാസന ഞാൻ കേൾ്ക്കേണം എങ്കിലും,
എന്റേ വിവേകത്തിൽനിന്ന് ആത്മാവ് എനിക്ക് ഉത്തരം ചൊല്ലും.</lg>

<lg n="4"> പക്ഷേ മനുഷ്യനെ ഭൂമിമേൽ ആക്കിയ നാൾ മുതൽ
അനാദിയായിട്ട് ഈ വക നീ അറിയുന്നവനോ?</lg>

<lg n="5"> എങ്കിലോ ദുഷ്ടരുടേ ആൎപ്പു അല്പനേരത്തേക്കേയുള്ളു,
ബാഹ്യന്റേ സന്തോഷം ക്ഷണമേ നില്പു.</lg>

<lg n="6">അവന്റേ ഉന്നതി വാനത്തേക്കു പൊങ്ങിയാലും
മുകിലോടു തല തട്ടിയാലും,</lg>

<lg n="7"> അവൻ തൻ കാഷ്ഠം പോലേ എന്നേക്കും കെടും,
അവനെ കണ്ടവർ എവിടേ എന്നു ചോദിക്കും.</lg>

<lg n="8">കിനാവു പോലേ അവൻ പറന്നു കാണാകാത്തവനാകുന്നു,
രാത്രിയിലേ ദൎശനം പോലേ ആട്ടപ്പെടും.</lg>

<lg n="9">കൺ അവനെ വിലോകിച്ചിട്ടും ഇനി ആവൎത്തിക്കയില്ല,
അവന്റേ സ്ഥലം പിന്നേ അവനെ നോക്കുകയും ഇല്ല.</lg>

<lg n="10">അവന്റേ മക്കൾ നീചരെ പ്രസാദിപ്പിക്കും,
അവന്റേ കൈ സ്വധനത്തെ മടക്കി കൊടുക്കും.</lg>

<lg n="11">അവന്റേ അസ്ഥികളിൽ നിറഞ്ഞു യൌവന്യം
അവനോട് ഒന്നിച്ചു പൊടിയിൽ കിടക്കും.-</lg>

<lg n="12">തിന്മ അവന്റേ വായിൽ മധുരിച്ചാലും,
അവൻ നാവിങ്കീഴേ അതിനെ മറെച്ചാലും,</lg>

<lg n="13"> അതിനെ വിടാതേ ആദരിച്ചു പോന്നു
അണ്ണാക്കിൽ മുറുക്കി പിടിച്ചാലും,</lg>

<lg n="14"> അവന്റേ ആഹാരം കുടലുകളിൽ തന്നേ ഭേദിച്ചു,
അവനുള്ളിൽ നാഗവിഷമായി തിരിയുന്നു.</lg>


3

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/43&oldid=189461" എന്ന താളിൽനിന്ന് ശേഖരിച്ചത്