താൾ:GaXXXIV5 1.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 Job, XX. ഇയ്യോബ് ൨൦. അ.

<lg n="15"> അവൻ വിഴുങ്ങിയ മുതലിനെ ഛൎദ്ദിക്കും,
അവന്റേ വയറ്റിൽനിന്നു ദേവൻ അതിനെ നീക്കി കളയും.</lg>

<lg n="16">മൂൎഖവിഷത്തെ അവൻ നുകൎന്നു,
സൎപ്പനാവ് അവനെ കൊല്ലും.</lg>

<lg n="17"> തേനും തയിരും ഒഴുകുന്ന തോടു പുഴ നദികളെയും
അവൻ ആസ്വദിക്കയില്ല.</lg>

<lg n="18"> പ്രയത്നിച്ചുണ്ടാക്കിയതിനെ അപൻ വിഴുങ്ങാതേ മടക്കുന്നു;
ധനത്തോട് അതിൻ മാറ്റവും ഒക്കും, ഉല്ലസിപ്പാറില്ല.</lg>

<lg n="19"> കാരണം സാധുക്കളെ അവൻ ഉപദ്രവിച്ച് ഉപേക്ഷിച്ചു,
ഭവനത്തെ കെട്ടാതേ അപഹരിച്ചുവല്ലോ.</lg>

<lg n="20"> അവൻ സ്വൈരത്തെ തന്റേ ഉള്ളിൽ അറിഞ്ഞില്ല,
താൻ ഓമനിച്ചതിനോടും കൂടേ അവൻ വഴുതി പോരുകയില്ല.-</lg>

<lg n="21"> അവന്റേ ലോഭത്തിന് ആരും തെറ്റി ശേഷിക്കാത്തതിനാൽ,
അവന്റേ ഭാഗ്യം നിലനില്ക്കാതു.</lg>

<lg n="22"> അവനു സമൃദ്ധി നിറയുമ്പോഴെക്കു ഞെരുക്കും പറ്റുന്നു,
പീഡിതന്റേ കൈ എല്ലാം അവന്മേൽ വരും.</lg>

<lg n="23"> അവന്റേ വയറു നിറെപ്പാൻ,
(ദൈവം) തൻ കോപത്തിൻ ചൂടിനെ അവന്മേൽ ചൊരിഞ്ഞു,
അവന് ആഹാരമായി പെയ്യിക്കുക!</lg>

<lg n="24">ഇരിമ്പിൻ കവചത്തിൽനിന്നു മണ്ടി പോയാൽ,
ചെമ്പുവില്ല് അവനിൽ തറെപ്പിക്ക!</lg>

<lg n="25">അവൻ ഊരിയാൽ (അമ്പു) മുതുകിൽനിന്നു പുറത്തു പോരും,
അവന്റേ പിത്തത്തിങ്കന്ന് മിന്നിവരും,
ഭീഷണികൾ അവന്മേൽ അതാ!</lg>

<lg n="26">അവന്റേ നിധികൾ്ക്ക് എല്ലാ ഇരുളും നിക്ഷേപിച്ചു കിടക്കട്ടേ,
ആരും ഊതാതേ തീ അവനെ ഭക്ഷിച്ചും
അവന്റേ കൂടാരത്തിൽ ശേഷിച്ചതിനെ മേഞ്ഞും കളയട്ടേ!</lg>

<lg n="27">അവന്റേ കുറ്റത്തെ സ്വൎഗ്ഗം വെളിപ്പെടുത്തും,
ഭൂമി അവനോടു മറുത്തു പോകും.</lg>

<lg n="28">അവന്റേ വീട്ടിലേ വസ്തു
തൻ കോപദിവസത്തിൽ ഒഴുക്കി കളഞ്ഞിട്ടു യാത്രയാകുന്നു.</lg>

<lg n="29">ദൈവത്തിൽനിന്ന് ദുൎമ്മനുഷ്യന് ഇതേ ഓഹരി,
ദേവങ്കന്നു വാഗ്ദത്ത അവകാശം (ഇതത്രേ).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/44&oldid=189463" എന്ന താളിൽനിന്ന് ശേഖരിച്ചത്