താൾ:GaXXXIV5 1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 Job, XIX. ഇയ്യോബ് ൧൯. അ.

<lg n="15"> എന്റെ വീട്ടാരും ദാസിമാരും എന്നെ അന്യൻ എന്ന് എണ്ണുന്നു,
അവരുടെ കണ്ണുകൾ്ക്കു ഞാൻ പരദേശിയായി.</lg>

<lg n="16"> എൻ ദാസനെ വിളിച്ചാൽ അവൻ ഉത്തരം ചൊല്ലുന്നില്ല,
ഈ ൨ായികൊണ്ട് അവനോടു കെഞ്ചി യാചിക്കേണം.</lg>

<lg n="17"> എൻ ശ്വാസം ഭാൎയ്യെക്കു മ്ലേഛ്ശപ്രായം;
എൻ ഉദരത്തിലേ മക്കളോടു ഞാൻ യാചിക്കേണം.</lg>

<lg n="18"> വികൃതികളും എന്നെ നിരസിക്കുന്നു.
ഞാൻ എഴുനീല്ക്കട്ടേ എന്ന് ഉടനേ അവർ എന്റെ നേരേ ഉരിയാടുന്നു.</lg>

<lg n="19"> എൻ രഹസ്യക്കാരും എന്നെ അറെക്കുന്നു,
ഞാൻ സ്നേഹിച്ചവർ എനിക്ക് എതിരായി തിരിഞ്ഞു.-</lg>

<lg n="20"> എൻ തോലോടും മാംസത്തോടും എന്റെ അസ്ഥികൾ പറ്റിപോയി,
എൻ പല്ലുകളുടെ മോണയോടേ ഞാൻ വഴുതി പോരുന്നുള്ളു.</lg>

<lg n="21"> ഹാ എന്റെ സ്നേഹിതന്മാരേ, ദൈവത്തിൻ കൈ എന്നിൽ തട്ടിയതാക
എന്നെ കനിഞ്ഞു കനിഞ്ഞു കൊൾ്വിൻ! [യാൽ</lg>

<lg n="22"> ദേവൻ എന്നപോലേ നിങ്ങളും എന്നെ നായാടി,
എൻ മാംസത്താൽ തൃപ്തി വരാത്തതു എന്തു?</lg>

<lg n="23"> അല്ലയോ എന്റെ മൊഴികൾ എഴുതി,
പുസ്തകത്തിൽ വരെച്ചു വെച്ചാൽ കൊള്ളാം!</lg>

<lg n="24"> ഇരിമ്പാണിയാലും ൟയത്തോടും
എന്നേക്കും പാറയിൽ കൊത്തി വെച്ചു എങ്കിൽ കൊള്ളാം!</lg>

<lg n="25">ഞാനോ അറിയുന്നിതു: എന്നെ വീണ്ടെടുപ്പവൻ ജീവിച്ചിരിക്കുന്നു,
പിമ്പനായി അവൻ പൊടിമേൽ നിവിരും.</lg>

<lg n="26">ഇവ അഴിച്ചിട്ടുള്ള എന്റെ തോലിൽ പിന്നേ
മാംസം ഒഴികേ ഞാൻ ദൈവത്തെ ദൎശിക്കും;</lg>

<lg n="27">ആയവനെ ഞാനേ എനിക്ക് (അനുകൂലൻ) എന്നു ദൎശിക്കും,
എൻ കണ്ണുകൾ പരനല്ല എന്ന് (അവനെ) കാണും.
(അതിന്നായി) എന്റെ ആന്തരത്തിൽ ഉൾപൂവുകൾ മാഴ്കി വാഞ്ഛിക്കുന്നു.</lg>

<lg n="28">നിങ്ങളോ നാം അവനെ എങ്ങനേ നായാടും എന്നു ചൊല്ലി,
കാൎയ്യത്തിന്റെ വേർ എന്നിൽ കണ്ടെത്തുവാൻ തുനിഞ്ഞാൽ,</lg>

<lg n="29">വാളിന്ന് അഞ്ചികൊൾ്വിൻ!
വാളിന്നു യോഗ്യമായ അകൃത്യത്തിന്നു ഓർ ഊഷ്മാവ് തട്ടും,
ന്യായവിസ്താരം ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞു കൊൾ്വാൻ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/42&oldid=189459" എന്ന താളിൽനിന്ന് ശേഖരിച്ചത്