താൾ:GaXXXIV5 1.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം. ൮. Song of Solomon, VIII. 363

5 (നാട്ടുകാർ:) അതാ മരുഭൂമിയിൽനിന്നു കരേറി (൩, ൬)
തന്റേ പ്രിയന്മേൽ ചാരിക്കൊണ്ടും വരുന്ന ഇവൾ ആരു പോൽ?

6 (ശലോമോ:) ഈ നാരകത്തിൻ ചുവട്ടിൽനിന്നു ഞാൻ നിന്നെ ഉണൎത്തി
അവിടേ നിന്റേ അമ്മ നിന്നെ പ്രസവിച്ചു [യല്ലയോ?
ജനനി നിന്നെ പെറ്റതു.

(ശൂലമത്തി:) മുദ്രമോതിരം എന്നപോലേ നിന്റേ ഹൃദയത്തിലും
മോതിരം പോലേ ഭുജത്തിലും എന്നെ വെച്ചു കൊള്ളേണമേ!
സ്നേഹം ആകട്ടേ മരണത്തോളം ഉറപ്പുള്ളതു
എരിവു പാതാളം പോലേ കടുതു;
അതിന്റേ ജ്വലനം തീമിന്നലും
യാഹിന്റേ ജ്വാലയും അത്രേ.

7 ഏറിയ വെള്ളങ്ങൾക്കും
സ്നേഹത്തെ കെടുപ്പാൻ കഴികയില്ല
നദികൾ കൂടേ അതിനെ മുക്കിക്കളകയില്ല.
ഒരുത്തൻ ഗൃഹസമ്പത്ത് ഒക്കയും
സ്നേഹത്തിന്നായി കൊടുത്താലും
അവനെ നിന്ദിച്ചു വിടുകേയുള്ളു.

8 നമുക്കു ഓർ അനുജത്തി ഉണ്ടു.
അവൾ്ക്ക് ഇന്നേ സ്തനങ്ങൾ വന്നില്ല,
അവളെക്കൊണ്ടു വെൾ്വിഞായം ചൊല്ലുന്ന ദിവസത്തിൽ
നാം അവൾ്ക്കു എന്തു ചെയ്യേണ്ടു?

9 (സഹോദരന്മാർ:) അവൾ മതിലാകിൽ
അതിന്മീതേ വെള്ളിക്കോട്ട കെട്ടാം
കതക് എന്നു വന്നാൽ
ദേവതാരപ്പലകക്കൊണ്ട് അഴിയിട്ടടെക്കാം.

10 (ശൂലമത്തി:) ഞാൻ മതിലും
സ്തനങ്ങൾ ഗോപുരങ്ങൾ പോലേയും ആയി സത്യം.
ഇങ്ങനേ അവന്റേ കണ്ണുകളിൽ ഞാൻ
സമാധാനം കണ്ടെത്തുന്നവൾ എന്ന പോലേ വന്നു.

11 ശലോമോവിന്നു ബാൾഹമോനിൽ പറമ്പുള്ളതു
കാവൽക്കാൎക്ക് (പാട്ടത്തിന്നു) കൊടുത്തു
അതിൽ അനുഭവത്തിന്നായി ഓരോരുത്തൻ
ആയിരം പണം കൊണ്ടുവരുവാൻ ഒത്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/373&oldid=190106" എന്ന താളിൽനിന്ന് ശേഖരിച്ചത്