താൾ:GaXXXIV5 1.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

362 Song of Solomon, VIII. ശ. അത്യു. ഗീതം ൮.

11 ഞാൻ എൻ പ്രിയനേ ഉള്ളു (൬, ൩),
അവന്റേ ആഗ്രഹവും എന്മേൽ ആകുന്നു.

12 അല്ലയോ എൻ പ്രിയാ, നാം നാട്ടിലേക്കു പുറപ്പെട്ടു
ഗ്രാമങ്ങളിൽ (രാത്ര) പാൎക്കട്ടേ!

13 എന്നാൽ പറമ്പുകളിൽ പോവാൻ നന്ന രാവിലേ എഴുനീറ്റു
മുന്തിരി വള്ളി തളിൎത്തുവോ
കുല വികസിച്ചുവോ
മാതളനാരകങ്ങൾ പൂത്തുവോ (൬, ൧൧ ) എന്നു നോക്കിക്കൊൾ്ക!
അവിടേ എൻ പ്രേമത്തെ നിണക്കു തരാം.

14 തക്കാളികൾ സൌരഭ്യം തൂകുന്നു
നമ്മുടേ വാതിലിൻ മീതേ സകലവിധ കനികളും ഉണ്ടു;
എൻ പ്രിയ, ഞാൻ പുതിയതും പഴയതും ആയവ
നിണക്കായി സംഗ്രഹിച്ചിട്ടുണ്ടു.

൮.അദ്ധ്യായം.

1 ഹാ നീ എനിക്ക് ഓർ അമ്മയുടെ മൂല കുടിച്ചു
വളൎന്ന സഹോദരനായിരുന്നാൽ കൊള്ളാം!
എന്നാൽ തെരുവിൽ നിന്നെ കണ്ടു ചുംബിച്ചാലും
ആരും നിന്ദിക്കയില്ല.

2 ഞാൻ നിന്നെ കൂട്ടിക്കൊണ്ടു അമ്മയുടേ വീട്ടിൽ വരുത്തുകയും
നീ എന്നെ പഠിപ്പിക്കയും
ഞാൻ രസം കൂട്ടിയ വീഞ്ഞും
ഉറുമാമ്പഴച്ചാറും നിന്നെ കുടിപ്പിക്കയും ചെയ്യാം.

3 അവന്റേ ഇടങ്കൈ എന്തലയിൻ കീഴേ വെച്ചും
വലങ്കൈ എന്നെ ആശ്ലേഷിച്ചും ഇരിക്കുന്നു (൨, ൬).

4 അല്ലയോ യരുശലേം പുത്രിമാരേ, പ്രേമത്തിന്ന് ഇഷ്ടമാകുന്നതു വരേ
അനക്കരുതേ. ഉണൎത്തരുതേ!
എന്നു ഞാൻ ആണയിട്ടപേക്ഷിക്കുന്നു (൩, ൫).

VI. ഐക്യത്തിൻ സ്ഥിരീകരണം (—൮, ൧൪).

ശുലമത്തി കാന്തനോട് ഒന്നിച്ചു നാട്ടിലേക്ക് മടങ്ങി ശുനേം എന്ന ജനന
സ്ഥലത്ത് എത്തി പ്രേമത്തെ കൊണ്ടാടി (൮) ഉടപ്പിറന്നവരോടു അനുജത്തി
യെ കുറിച്ചു സംഭാഷിച്ചു (൧൦) തന്നെ കാത്ത സഹോദരൎക്കായി സമ്മാനം അ
പേക്ഷിച്ചു (൧൩) പ്രിയനോടു പാടി ഉലാവിക്കൊള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/372&oldid=190104" എന്ന താളിൽനിന്ന് ശേഖരിച്ചത്