താൾ:GaXXXIV5 1.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം ൭. Song of Solomon, VII. 361.

7, 1 (കന്യമാർ:) ഹേ ശുലമത്തിയേ, തിരി തിരി
ഞങ്ങൾ നിന്നെ നോക്കുവാൻ തിരിച്ചു വാ!
(അവൾ:) ശൂലമത്തിയിൽ എന്തൊന്നു നോക്കേണ്ടു?
(കന്യമാർ:) മഹനായിമിലേ നൃത്തം പോലേ!

൭. അദ്ധ്യായം.

2 അല്ലയോ ഉദാരപുത്രീ, ചെരിപ്പുകളിൽ നിന്റേ നടകൾ എത്ര ഭംഗിയു
തുടകളുടേ തിരിപ്പുകൾ തട്ടാന്റേ കൈത്തൊഴിലായ [ള്ളവ!
മുത്തുതാവടം തന്നേ.

3 നിൻ നാഭി വട്ടമുള്ള മുരുട,
അതിൽ രസമദ്യം കുറയരുതേ;
കക്ഷി താമരകൾ ചുഴന്ന
കോതമ്പത്തുരുമ്പു.

4 സ്തനയുഗ്മം
ഇരട്ട മാങ്കട്ടികൾ്ക്കു സമം (൪, ൫),

5 കഴുത്തു ആനക്കൊമ്പിൻ ഗോപുരത്തോടും,
കണ്ണുകൾ ജനപുഷ്ടി ആൎന്ന
ഹെഷ്ബോനിൻ വാതിലിരികേ ഉള്ള ചിറകളോടും
മൂക്കു ദമഷ്കിന്നു നേരേ നോക്കുന്ന
ലിബനോനിലേ ഗോപുരത്തോടും തുല്യം.

6 തല നിന്മേൽ നിൽക്കുന്നതു കൎമ്മൽ എന്ന പോലേ,
നിൻ തലനാർ രക്താംബരം കണക്കേ,
കുറുൾനിരയിൽ രാജാവ് കെട്ടിക്കിടക്കുന്നു.

7 (ശലോമോ:) പ്രേമമേ, ഭോഗങ്ങളിൽ
നീ എത്ര അഴകും എത്ര കൌതുകവുമുള്ളതു!

8 ഈ നിന്റേ വളൎച്ച പനയോടും
മുലകൾ (ൟത്ത)ക്കുലകളോടും സദൃശം.

9 ഞാൻ ഭാവിച്ചതു ഈ പനയിൽ ഞാൻ കരേറി
മട്ടലുകളെ പിടിക്കട്ടേ
നിൻ മുലകൾ എനിക്കു വള്ളിക്കുലകളും
നാസികാവാസന നാരങ്ങയും ആക,

10 നിൻ അണ്ണാക്കോ ഉത്തമവീഞ്ഞു.
(ശൂലമത്തി:) അത് എന്റേ പ്രിയന് ചെമ്മേ ഇറങ്ങി
നിദ്രിതരുടേ അധരങ്ങളെ അനക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/371&oldid=190102" എന്ന താളിൽനിന്ന് ശേഖരിച്ചത്