താൾ:GaXXXIV5 1.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൧൦. Ecclesiastes, X. 347

8 എങ്കിലും ഗഹ്വരത്തെ തോണ്ടുന്നവൻ അതിൽ വീഴുകിലും
മതിലിനെ തകൎക്കുന്നവനെ നാഗം തീണ്ടുകിലും ആം;

9 കല്ലുകളെ വെട്ടുന്നവൻ അതിനാൽ നോവുകിലും
മരങ്ങളെ കീറുന്നവൻ അവറ്റാൽ മുറികിലും ആം.

10 ഇരിമ്പിന്നു മൂൎച്ച കെട്ടാൽ
വായ്ത്തലയെ അണെക്കാതേ ഇരുന്നു എങ്കിൽ
അതിവീൎയ്യത്തോടേ ബലം കാട്ടേണ്ടി വരും
യഥാസ്ഥാനമാക്കുന്നതിന്റേ ലാഭമോ ജ്ഞാനം.

11 വശീകരണം പ്രയോഗിക്കാതേ നാഗം തീണ്ടിയാൽ
നാവുകാരനു (നാവിനാൽ) ഉപകാരം ഇല്ലല്ലോ.

12 ജ്ഞാനിയുടേ വായിലേ വാക്കുകൾ ലാവണ്യം തന്നേ
മൂഢന്റേ അധരങ്ങൾ അവനെ വിഴുങ്ങും.

13 അവന്റേ വായിലേ വാക്കുകളുടേ ആരംഭം പൊണ്ണത്വമത്രേ
അവന്റേ വായുടേ അവസാനമോ വല്ലാത്ത ഭ്രാന്തു.

14 പൊണ്ണൻ വാക്കുകളെ അധികമാക്കുന്നു താനും
ഉണ്ടാവാറാകുന്നതു മനുഷ്യൻ അറിയാത്തതല്ലോ
അവന്റേ ശേഷം ഉണ്ടാവാനുള്ളതിനെ അവനോടു ആരു പോൽ അറി

15 നഗരത്തിലേക്ക് പോവാനും അറിയായ്കയാൽ [യിക്കും (൬, ൧൨).
മൂഢരുടേ അദ്ധ്വാനം അവൎക്ക് തളൎച്ച വരുത്തുന്നു.

16 അയ്യയ്യോ ബാലൻ രാജാവായിട്ടും
പ്രഭുക്കൾ രാവിലേതിന്നുകൊണ്ടും ഇരിക്കുന്ന ദേശമേ നിണക്കു ഹാ കഷ്ടം!

17 ഉദാരപുത്രൻ രാജാവായിട്ടും
പ്രഭുക്കൾ ലഹരിക്കല്ല വീൎയ്യത്തിന്നു തക്കവണ്ണം
തത്സമയത്തു തിന്നുകൊണ്ടും ഇരിക്കുന്ന ദേശമേ നീ ധന്യം!

18 മടിവുള്ള കൈകളാൽ അറുത്തുകെട്ടു താഴുന്നു
കൈകളുടേ ശൈഥില്യത്താൽ വീടു ചോരുന്നുവല്ലോ.

19 ചിരിപ്പാനായി സദ്യ കഴിക്കയും വീഞ്ഞു ജീവനെ സന്തോഷിപ്പിക്കയും
പണം സകലത്തെയും വരുത്തുകയും ചെയ്യുന്നു കഷ്ടം!

20 നിരൂപണം കൊണ്ടെങ്കിലും രാജാവിനെ ശപിക്കൊല്ല
കിടക്കയുടേ അകങ്ങളിലും ധനവാനെ ശപിക്കയും അരുതു,
പക്ഷേ വാനത്തിലേ പക്ഷി ആ ശബ്ദത്തെ കൊണ്ടുപോകയും
ചിറകുടയതു വാക്കിനെ അറിയിക്കയും ചെയ്യുമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/357&oldid=190075" എന്ന താളിൽനിന്ന് ശേഖരിച്ചത്