താൾ:GaXXXIV5 1.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

346 Ecclesiastes, X. സഭാപ്രസംഗി ൧൦.

മനുഷ്യപുത്രന്മാരും ദുഷ്കാലം പെട്ടന്ന് അവരുടേ മേൽ വീഴുമ്പോൾ
അതിൽ കുടുങ്ങി പോകുന്നു.

18 എന്നിട്ടു ഞാൻ സൂൎയ്യനു കീഴിൽ ജ്ഞാനമായി കണ്ടത്
ഒന്നു കൂടേ എനിക്കു വലിയത് എന്നു തോന്നി;

14 കുറയ പുരുഷന്മാർ ഇരിക്കുന്നൊരു ചെറിയ പട്ടണം ഉള്ളതിനെ കൊള്ള
മഹാരാജാവു വന്നു അതിനെ വളഞ്ഞുകൊണ്ടു
മഹായന്ത്രങ്ങളെ അതിനു നേരേ പണിയിച്ചാറേ,

15 അതിൽ അഗതിയും ജ്ഞാനിയും ആയോരാൾ കാണായ്വന്നു
സ്വജ്ഞാനംകൊണ്ട് പട്ടണത്തെ വിടുവിച്ചപ്പോൾ
അഗതിയായ ആളെ പിന്നേ ആരും ഓൎത്തതും ഇല്ല.

16 അപ്പോൾ ഞാൻ പറഞ്ഞിതു: ശൌൎയ്യത്തിലും ജ്ഞാനം നല്ലത്
എങ്കിലും അഗതിയുടേ ജ്ഞാനം നിരസിക്കപ്പെട്ടതും
അവന്റേ വാക്കുകൾ കേൾ്ക്കപ്പെടാത്തവയും അത്രേ.

൧൦. അദ്ധ്യായം.

9, 17 സാവധാനത്തോടേ കേൾ്ക്കപ്പെട്ടാൽ ജ്ഞാനിയുടേ വാക്കുകൾ
മൂഢരെ ഭരിക്കുന്നവന്റേ കൂക്കലിലും കൊള്ളാം.

18 പോൎക്കോപ്പുകളിലും ജ്ഞാനം കൊള്ളാം
എങ്കിലും ഒരു പാപി വളരേ നന്മകളെ കെടുക്കും.

10, 1 സുഗന്ധക്കാരന്റേ തൈലത്തെ ചത്ത ഈച്ച ദ്രവിപ്പിച്ചു നാറിക്കുന്നു,
ജ്ഞാനത്തിലും തേജസ്സിലും മൌഢ്യലേശം കനം ഏറിയതു.

2 ജ്ഞാനിയുടേ ഹൃദയം അവന്റേ വലത്തോട്ടും
മൂഢന്റേ ഹൃദയം ഇടത്തോട്ടും ഉള്ളതു;

3 പൊണ്ണൻ നടക്കുന്ന ഏതു വഴിയിലും ബുദ്ധി കുറഞ്ഞുവനത്രേ
താൻ പൊണ്ണനെന്നു ഏവനോടും പറയുന്നു.-

4 വാഴുന്നവന്റേ കോപം നിന്നെ കൊള്ള കിളൎന്നാൽ നിന്റേ നിലയെ
മഹാപാപങ്ങളെയും ശാന്തത പരിഹരിക്കും പോൽ. [വിട്ടു പോകൊല്ല,

5 ഞാൻ സൂൎയ്യന്നു കീഴിൽ കണ്ടൊരു തിന്മ ആകുന്നിതു:
ബലവാനിൽനിന്നു ജനിക്കുന്നൊരു തെറ്റു തന്നേ (ഇത്യാദി).

6 മൂഢത മഹാഔന്നത്യങ്ങളിൽ ആക്കപ്പെട്ടും
ധനവാന്മാർ താഴ്ചയിൽ വസിച്ചുംപോകും;

7 ഞാൻ ദാസന്മാരെ കുതിരപ്പുറത്തും
പ്രഭുക്കൾ ദാസരെ പോലേ നിലത്തു നടക്കുന്നതും കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/356&oldid=190073" എന്ന താളിൽനിന്ന് ശേഖരിച്ചത്