താൾ:GaXXXIV5 1.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

348 Ecclesiastes, XI. സഭാപ്രസംഗി ൧൧.

൧൧. അദ്ധ്യായം.

1 നിന്റേ ആഹാരത്തെ വെള്ളത്തിന്മേൽ ഒഴുക്കി വിടുക,
ഏറിയ നാളുകൾ ചെന്നിട്ടു നീ അതിനെ കണ്ടെത്തും നിശ്ചയം.

2 ഭൂമിമേൽ എന്തെല്ലാം തിന്മ ഉണ്ടാകുമെന്ന് അറിയായ്കകൊണ്ടു
ഉള്ള അംശത്തെ ഏഴും എട്ടുമായി വിഭാഗിക്ക.

3 കാറുകൾ മാരി കൊണ്ടു നിറഞ്ഞിരുന്നാൽ
ഭൂമിമേൽ പൊഴിക്കുമല്ലോ,
മരം തെക്കോട്ടോ വടക്കോട്ടോ വീണാലും
വീഴുന്നേടത്തു തന്നേ മരം ഇരിക്കും.

4 കാറ്റിനെ കാത്തിരിക്കുന്നവൻ വിതെക്കയില്ല
കാറുകളെ നോക്കുന്നവൻ കൊയ്കയും ഇല്ല;

5 കാറ്റിന്റേ വഴി ഇന്നത് എന്നും
ഗൎഭിണിയുടേ ഉദരത്തിൽ അസ്ഥികൾ എങ്ങനേ എന്നും നീ അറിയാത്തതു
സകലവും ചെയ്യുന്ന ദൈവത്തിന്റേ ക്രിയയെ [പോലേ
നീ അറിയുന്നില്ലല്ലോ.

6 രാവിലേ നിന്റേ വിത വിതെക്ക
വൈകുന്നേരത്തും നിന്റേ കൈ അടങ്ങായ്ക!
ഇതോ അതോ ഏതു ഫലിക്കും എന്നും
രണ്ടും ഒരു പോലേ നന്നാകുമോ എന്നും അറിയുന്നില്ലല്ലോ.

7 വെളിച്ചം മധുരവും
ആദിത്യനെ കാണുന്നതു കണ്ണുകൾ്ക്ക് നല്ലതും തന്നേ.

8 അതേ, മനുഷ്യൻ ഏറിയ ആണ്ടു ജീവിച്ചിരുന്നാലും
എല്ലാറ്റിലും അവൻ സന്തോഷിക്കയും
അന്ധകാരദിവസങ്ങളെ വളരേ ആകും എന്ന് ഓൎക്കയും ചെയ്ക!
വരുന്നത് ഒക്കയും മായയത്രേ.

9 അല്ലയോ യുവാവേ, നീന്റേ ബാല്യത്തിങ്കൽ സന്തോഷിക്ക,
നിന്റേ യൌവനദിവസങ്ങളിൽ ഹൃദയം നിന്നെ സുഖിപ്പിക്ക,
നിന്റേ മനസ്സിലേ വഴികളിലും കണ്ണുകളുടേ കാഴ്ചയിലും നടന്നുകൊൾ്ക,
എങ്കിലും ഇവ എല്ലാംകൊണ്ടും ദൈവം നിന്നെ ന്യായവിസ്താരത്തിൽ വ

10 ഹൃദയത്തിൽനിന്നു വ്യസനം അകറ്റി [രുത്തും എന്നറിക!
ജഡത്തിൽനിന്നു തിന്മയെ പോക്കിക്കൊൾക,
ബാല്യവും നരയായ്മയും മായയല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/358&oldid=190077" എന്ന താളിൽനിന്ന് ശേഖരിച്ചത്