താൾ:GaXXXIV5 1.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൮. Ecclesiastes, VIII. 343

7 ഇന്നത് സംഭവിക്കുമെന്നു അവനു തിരിയായ്കയാൽ
എങ്ങനേ സംഭവിക്കുമെന്ന് അവനെ ആരു പോൽ അറിയിക്കും?

8 കാററിനെ അടെച്ചു വെപ്പാൻ ഒരു മനുഷ്യനും കാറ്റിന്മേൽ പ്രബലനല്ല,
മരണദിവസത്തിന്മേൽ പ്രാബല്യവുമില്ല,
യുദ്ധത്തിൽ (ആൎക്കും) വിടയില്ല
ദുഷ്ടത തന്നുടയവരെ വിടുവിക്കുന്നതും ഇല്ല പോൽ.

9 സൂൎയ്യനു കീഴിൽ നടക്കുന്ന എല്ലാ ക്രിയയിലും
മനസ്സു വെച്ചപ്പോൾ ഇത് ഒക്കയും ഞാൻ കണ്ടു
മനുഷ്യൻ മനുഷ്യനെ തിന്മെക്കായി ഭരിക്കുന്ന സമയത്തിൽ തന്നേ.

10 അപ്രകാരം തന്നേ ദുഷ്ടന്മാർ കുഴിച്ചിടപ്പെട്ടു പൂകുന്നതും
സരിയായി ചെയ്തവർ വിശുദ്ധസ്ഥലത്തെ വിട്ടു നടന്നു
നഗരത്തിൽ മറക്കപ്പെട്ടതും ഞാൻ കണ്ടു.
ഇതും മായയത്രേ.

11 ദുഷ്ക്രിയെക്കു ഒരു ശിക്ഷാജ്ഞ വിരഞ്ഞു നടത്തായ്ക നിമിത്തം
അത്കൊണ്ട മനുഷ്യപുത്രരുടേ ഹൃദയം തിന്മ ചെയ്വാൻ അവരിൽ നിറ
[ഞ്ഞു പൊങ്ങുന്നു

12 പാപി നൂറു ദോഷം ചെയ്ത് കൊണ്ടു (ആയുസ്സ്) നീട്ടുകിലുമാം.
ദൈവത്തെ ഭയപ്പെടുന്നവൎക്ക്
അവന്മുമ്പിൽ ഭയപ്പെടുകയാൽ നന്മ ഉണ്ടാകും എന്നും,

18 ദുഷ്ടനു നന്മ ഉണ്ടാകയില്ല
ദൈവത്തിന്മുമ്പിൽ ഭയപ്പെടായ്കയാൽ നിഴൽ പോലേ
വാഴുനാളെ നീട്ടുകയുമില്ല എന്നും ഞാൻ അറിയുന്നു താനും.

14 ഭൂമിമേൽ ഒരു മായ നടക്കുന്നിതു:
ദുഷ്ടരുടേ ക്രിയെക്കു തക്കതു തട്ടുന്ന നീതിമാന്മാരും ഉണ്ടു
നീതിമാന്മാരുടേ ക്രിയെക്കു തക്കതു തട്ടുന്ന ദുഷ്ടന്മാരും ഉണ്ടു;
ഇതും മായ എന്നു ഞാൻ പറയുന്നു.

15 ആകയാൽ മനുഷ്യൻ തിന്നും കുടിച്ചുംകൊണ്ടു സന്തോഷിക്കയല്ലാതേ
നന്മ ഒന്നും ഇല്ലായ്കകൊണ്ടു
ഞാൻ സന്തോഷത്തെ കൊണ്ടാടി,
ദൈവം അവനു സൂൎയ്യനു കീഴിൽ കൊടുത്ത വാഴുനാൾ പൎയ്യന്തം
അവന്റേ അദ്ധ്വാനത്തിൽ ഇതത്രേ അവനോടു കൂടി ചെല്വൂതാക.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/353&oldid=190066" എന്ന താളിൽനിന്ന് ശേഖരിച്ചത്