താൾ:GaXXXIV5 1.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

342 Ecclesiastes, VIII. സഭാപ്രസംഗി ൮.

25 ഞാൻ അറിവാനും ആരായ്വാനും ജ്ഞാനത്തെയും യുക്തിയെയും അന്വേ
ദുഷ്ടത മൌഢ്യം എന്നും ഭോഷത്വം ഭ്രാന്ത് എന്നും അറിവാനും [ഷിപ്പാനും
ഞാൻ തിരിച്ചു മനസ്സു വെച്ചപ്പോൾ,

26 മരണത്തിലും കൈപ്പായി കണ്ടിതു സ്ത്രീ തന്നേ (സദൃ. ൨, ൧൬ss);
ഹൃദയം കുടുക്കുകളും വലകളും
കൈകൾ വിലങ്ങുകളും ആയുള്ളവൾ.
ദൈവസന്നിധിയിൽ നല്ലവനായവൻ അവളെ വിട്ടു തെറ്റിപ്പോകും
പാപി അവളാൽ പിടിക്കപ്പെടും.

27 കണ്ടാലും കണക്കു സാധിപ്പാൻ ഞാൻ ഒന്നോടൊന്നു (ചേൎത്തു)
ഇതിനെ കണ്ടു പിടിച്ചു എന്നു സഭാപ്രസംഗി പറയുന്നു;

28 പിന്നേയും എൻ ദേഹി അന്വേഷിച്ചിട്ടും കണ്ടു പിടിക്കാത്തത് ആവിതു:
ആയിരത്തിൽ ഒരു മനുഷ്യനെ കണ്ടു പിടിച്ചു
അത്രയിൽ ഒരു സ്ത്രീയെ ഞാൻ കണ്ടതും ഇല്ല.

29 ഒന്നു മാത്രം ഞാൻ ഇനി കണ്ടതു നോക്കുക:
ദൈവം മനുഷ്യനെ നേരുള്ളവനാക്കി തീൎത്തു
അവരോ അനേകം യുക്തികളെ അന്വേഷിക്കുന്നു.

൮. അദ്ധ്യായം.

1 ജ്ഞാനിയോട് ആർ ഒക്കും, കാൎയ്യതാല്പൎയ്യത്തെ ആർ അറിയും?
മനുഷ്യന്റേ ജ്ഞാനം അവന്റേ മുഖത്തെ പ്രകാശിപ്പിക്കും
മുഖക്കടുപ്പം മാറി വരികയും ചെയ്യുന്നു.

2 ഞാൻ (ചൊല്ലുന്നിതു): രാജാവിന്റേ വായിനെ കാത്തുകൊൾ്ക
ദൈവത്തെ ആണയിട്ടതു നിമിത്തം കൂടേ (അതു വേണ്ടതു).

3 അവനെ വിട്ടു പോവാൻ ബദ്ധപ്പെടായ്ക
ദുഷ്കാൎയ്യത്തിൽ ചേൎന്നു നില്ലായ്ക.
അവൻ തോന്നുന്നത് എല്ലാം ചെയ്യുമല്ലോ;

4 രാജവാക്കു പ്രബലമാകുന്നു സത്യം
നീ എന്തു ചെയ്യുന്നു എന്ന് അവനോടു ആർ പറയും?

5 കല്പനയെ കാക്കുന്നവൻ ദുഷ്കാൎയ്യം അറികയില്ല
കാലത്തെയും ന്യായവിധിയെയും ജ്ഞാനിയുടേ ഹൃദയം അറിയും.

6 സകലകൎമ്മത്തിന്നും കാലവും ന്യായവിധിയും ഉണ്ടല്ലോ
മനുഷ്യന്റേ തിന്മ അവന്മേൽ ഭാരിച്ചിരിക്കും സത്യം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/352&oldid=190064" എന്ന താളിൽനിന്ന് ശേഖരിച്ചത്