താൾ:GaXXXIV5 1.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

344 Ecclesiastes, IX. സഭാപ്രസംഗി ൯.

൯. അദ്ധ്യായം.
(— ൧൨, ൮).

ദൈവം ശുഭാശുഭങ്ങളെ വിഭാഗിക്കുന്ന വിധം മാനുഷബുദ്ധിക്ക് എത്താ
ത്തതും ബുദ്ധിഹീനഹൃദയത്തിന്നു ഇടൎച്ച വരുത്തുന്നതും ആയാലും (൪) അദ്ധ്വാ
നം കൂടിയ ഭ്രവാസം പാതാളവാസത്തെക്കാളും നല്ലതാകകൊണ്ടു (൧൧) ജ്ഞാന
ത്തോടേ ആവോളം പ്രവൃത്തിച്ചുകൊണ്ടു (൧൬) മഹത്തുക്കളുടേ ഭോഷത്വത്തെ
ശാന്തതയാലേ ജയിച്ചു (൧൦, ൫) ക്രമക്കേടുകളെ തീൎപ്പാൻ ബലാല്ക്കാരം തുടങ്ങാ
തേയും (൧൨) നിസ്സാര അധികാരികളെയും ശപിക്കാതേയും (൧൧, ൧) കാൎയ്യങ്ങ
ളിൽ ഉത്സാഹിക്കയും (൭) യൌവനകാലത്തിൽ പ്രത്യേകം ദൈവഭയത്തോടേ
സുഖിക്കയും (൧൨, ൧) ആയതിനാൽ വാൎദ്ധക്യദുഃഖത്തെയും മരണഭീതിയെയും
ശമിപ്പിക്കയും വേണ്ടതു.

8, 16 (മനുഷ്യൻ) രാവും പകലും കണ്ണുകൾ്ക്കു നിദ്ര കാണാതവണ്ണം
ഭൂമിമേൽ നടക്കുന്ന കഷ്ടത്തെ കാണ്മാനും
ജ്ഞാനത്തെ അറിവാനും ഞാൻ ഹൃദയത്തെ വെച്ചപ്പോൾ,

17 സൂൎയ്യനു കീഴിൽ നടക്കുന്ന
പ്രവൃത്തിയെ മനുഷ്യനു ഗ്രഹിച്ചു കൂടാ
എന്നു ഞാൻ ദേവക്രിയയെ (പറ്റി) കണ്ടിരിക്കുന്നു;
കാരണം ഗ്രഹിപ്പാൻ മനുഷ്യൻ എത്ര അദ്ധ്വാനിച്ചാലും
ഗ്രഹിക്കയില്ല,
(അതിനെ) അറിവാൻ ജ്ഞാനി വിച്ചാരിച്ചാലും
ഗ്രഹിപ്പാൻ കഴികയില്ല.

9, 1 ഇതെല്ലാം ഞാൻ മനസ്സിൽ ആക്കി ഇതെല്ലാം തെളിയിപ്പാൻ (ഒരുമ്പെട്ടു):
നീതിമാന്മാരും ജ്ഞാനികളും അവരുടേ വേലകളും ദൈവക്കയ്യിൽ അത്രേ,
സ്നേഹവും ദ്വേഷവും ഒരു മനുഷ്യന്നും അറിയാ
സകലവും അവൎക്കു മുമ്പിൽ കിടക്കുന്നു,

2 സകലവും എല്ലാവൎക്കും വന്നുകൂടും, അദൃഷ്ടം ഒന്നു തന്നേ;
നീതിമാന്നും ദുഷ്ടന്നും നല്ലവന്നും ശുദ്ധന്നും അശുദ്ധന്നും
ബലികഴിക്കുന്നവന്നും ഒട്ടും കഴിക്കാത്തവന്നും (തട്ടുന്നു),
നല്ലവനും പാപിയും
ആണയിടുന്നവനും ആണെക്കു ശങ്കിക്കുന്നവനും ഒരു പോലേ.

8 എല്ലാവൎക്കും അദൃഷ്ടം ഒന്നു എന്നുള്ളതു
സൂൎയ്യനു കീഴിൽ നടക്കുന്ന എല്ലാറ്റിലും വിടക്കായി കാണുന്നു;
അതുകൊണ്ടു മനുഷ്യപുത്രരുടേ ഹൃദയം തിന്മ നിറഞ്ഞതും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/354&oldid=190069" എന്ന താളിൽനിന്ന് ശേഖരിച്ചത്