താൾ:GaXXXIV5 1.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൬. Ecclesiastes, VI. 339

19 ഹൃദയസന്തോഷത്തെ ദൈവം സമ്മതിക്കകൊണ്ടു
തന്റേ വാഴുനാളുകളെ അവൻ ഏറേ ഓൎക്കയില്ലല്ലോ.

൬. അദ്ധ്യായം.

(— ൮, ൧൫).

ദൈവം അനുഭവിപ്പിച്ചിട്ടല്ലാതേ ഐശ്വൎയ്യത്താൽ ഫലമില്ലായ്കയാൽ (൭)
ജ്ഞാനി ദേവവിധിയിൽ അടങ്ങി അല്പസന്തുഷ്ടത കോലുകയും (൭, ൧) മൂഢ
ന്റേ കളിയെ ഒഴിച്ചു (൮) ദൈവം വരുത്തുന്നതു സഹിക്കയും (൧൫) സാധാര
ണപാപത്വത്തെ അറിഞ്ഞു മദ്ധ്യമഗുണത്തിലും സന്തോഷിക്കയും ചെയ്യും.
(൨൩) ഈ ദുൎല്ലഭമായ ജ്ഞാനത്തെ അന്വേഷിച്ചാൽ സ്ത്രീകളിൽനിന്നു സൂക്ഷിക്ക
യും (൮, ൧) അന്ത്യവിസ്താരത്തെ പാൎത്തുകൊണ്ടു നിഷ്കണ്ടകരോടു മത്സരിക്കാ
യ്കയും (ൻ) ദുഷ്ടരിൽ അസൂയ ഭാവിക്കായ്കയും (൧൫) അതിചിന്ത വിട്ടു സുഖിക്ക
യും വേണ്ടതു.

1. സൂൎയ്യനു കീഴിൽ ഞാൻ കണ്ടൊരു തിന്മ ഉണ്ടു,
അതു മനുഷ്യരുടേ മേൽ ഭാരിച്ചിരിക്കുന്നു:

2 ദൈവം ഓരാൾ്ക്കു സമ്പത്തും നിക്ഷേപങ്ങളും തേജസ്സും കൊടുത്തിട്ടു
കൊതിക്കുന്നത് ഒന്നും ദേഹിക്കു കുറയാതിരുന്നാലും
അതിനെ അനുഭവിപ്പാൻ ദൈവം അധികാരം ഏകുന്നില്ല താനും,
അന്യപുരുഷൻ അതിനെ അനുഭവിക്കേ ഉള്ളു;
ഇതു മായയും വിടക്കു പിണിയും തന്നേ.

3 ഒരുത്തൻ നൂറു ജനിപ്പിക്കയും
പല ആണ്ടു ജീവിക്കയും ആണ്ടുകളുടേ നാളുകൾ അത്യന്തം പെരുകയും
നന്മയാൽ ദേഹിക്കു തൃപ്തിയില്ല [ചെയ്തിട്ടും
ശവക്കുഴിയും ഇല്ല എന്നു വന്നാൽ
അവനെക്കാൾ അഴിഞ്ഞ കരുവും കൊള്ളാം എന്നു ഞാൻ പറഞ്ഞു;

4 ആയതാകട്ടേ മായയിൽ വന്നു ഇരിട്ടിൽ പോകുന്നു
ഇരിട്ടത്ത് അതിന്റേ പേർ മറഞ്ഞു കിടക്കുന്നു,

5 സൂൎയ്യനെ കണ്ടറിഞ്ഞതുമില്ല
അവനെക്കാൾ ഇതിനു സ്വസ്ഥത ഉണ്ടു.

6 അവൻ ഈരായിരത്താണ്ടു ജീവിച്ചാലും
നന്മയെ കണ്ടില്ല എങ്കിൽ
സകലവും ഓരിടത്തേക്കു പോകുന്നില്ലയോ.

7 മനുഷ്യന്റേ അദ്ധ്വാനം ഒക്കയും അവന്റേ വായ്ക്കല്ലോ ആകുന്നു
ആഗ്രഹത്തിന്നു നിറവില്ല താനും.


22*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/349&oldid=190059" എന്ന താളിൽനിന്ന് ശേഖരിച്ചത്