താൾ:GaXXXIV5 1.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

338 Ecclesiastes, V. സഭാപ്രസംഗി ൫.

ആ തൊഴിലിൽ സ്തംഭിക്കരുതു!
ഉന്നതനു മീതേ ഉന്നതൻ കാക്കുന്നതും ഇവൎക്കു മിതേ അത്യുന്നതരും ഉണ്ട

8 ദേശത്തിന്ന് എല്ലാംകൊണ്ടും ആദായമായിരിക്കുന്നതു
കൃഷിനിലം നടപ്പാനുള്ളൊരു രാജാവ്.

9 പണത്തെ സ്നേഹിക്കുന്നവനു പണംകൊണ്ടു തൃപ്തി വരാ
കോപ്പിനെ സ്നേഹിക്കുന്നവനു വരവും ഇല്ല,
ഇതും മായയത്രേ.

10 വസ്തു പെരുകുന്തോറും അതിനെ ഭക്ഷിക്കുന്നവർ പെരുകും
പിന്നേ ഉടമക്കാൎക്ക് കണ്ണുകളുടേ കാഴ്ച ഒഴികേ
ഭാഗ്യം എന്തു പോൽ?

11 കുറയോ ഏറയോ ഉണ്ടാലും വേലക്കാരന്റേ ഉറക്കം മധുരം,
ധനവാന്റേ തൃപ്തിയോ അവനെ ഉറങ്ങുവാൻ വിടുന്നില്ല.

12 സൂൎയ്യനു കീഴിൽ ഞാൻ കണ്ടൊരു വിടക്കു തിന്മ ആകുന്നിതു:
ഉടമക്കാരന്റേ തിന്മെക്കായി കാത്തിട്ടുള്ള സമ്പത്തു;

13 വല്ലാത്ത കഷ്ടത്താൽ ആ സമ്പത്തു കെട്ടു പോകിലും
മകനെ ജനിപ്പിച്ചിട്ടും അവന്റേ കയ്യിൽ ഏതും ഇല്ലായ്കിലുമാം.

14 അമ്മയുടേ ഗൎഭത്തിൽനിന്നു പുറപ്പെട്ടതു പോലേ (ഇയ്യോബ് ൧, ൨൧)
അവൻ വന്ന പ്രകാരം തന്നേ നഗ്നനായി മടങ്ങി പോകും,
അവന്റേ അദ്ധ്വാനത്താൽ കൈക്കൽ കൊണ്ടുപോവാനുള്ളത്
ഒന്നും പ്രാപിക്കയുമില്ല.

15 ഇതു കൂടേ വിടക്കു തിന്മ:
വന്ന പന്തിയിൽ തീരേ അവൻ പോകുന്നു
പിന്നെ കാറ്റിന്ന് അദ്ധ്വാനിച്ചതിന്റേ ആദായം അവന്എന്തു പോൽ?

16 തന്റേ വാഴനാൾ എല്ലാം അവൻ ഇരിട്ടിൽ ഭക്ഷിക്കുന്നു,
അത്യന്തം വ്യസനവും വ്യാധിയും മുഷിച്ചലും കൂടും.

17 ഞാൻ നല്ലതെന്നും ശുഭം എന്നും കണ്ടത് ഇതാ:
താൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന സകല അദ്ധ്വാനത്തിലും
ദൈവം നൽകിയ വാഴുനാൾ പൎയ്യന്തം
തിന്നും കുടിച്ചുംകൊണ്ടു നന്മ അനുഭവിക്ക,
ഇതത്രേ തന്റേ ഓഹരി.

18 പിന്നേ യാതൊരു മനുഷ്യനു ദൈവം സമ്പത്തും നിക്ഷേപങ്ങളും കൊടു
അതിൽനിന്നു തിന്മാനും തന്റേ ഓഹരിയെ പ്രാപിപ്പാനും [ത്തു
അദ്ധ്വാനത്തിങ്കൽ സന്തോഷിപ്പാനും അധികാരം ഏകിയാൽ
ആയതും ദേവവരം തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/348&oldid=190057" എന്ന താളിൽനിന്ന് ശേഖരിച്ചത്