താൾ:GaXXXIV5 1.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൫. Ecclesiastes, V. 337

15 പിന്നേ സൂൎയ്യനു കീഴിൽ നടന്നുകൊള്ളുന്ന ജീവികൾ ഒക്കയും
അവന്റേ സ്ഥാനത്തു നില്പാനുള്ള ഈ രണ്ടാമനാകുന്ന ബാലനോടു ഒന്നി

16 അവൎക്കു മുമ്പിൽ നില്ക്കുന്നവനെ [ച്ചിരിക്കുന്നതു ഞാൻ കണ്ടു;
ചുറ്റുന്ന സകലജനത്തിന്നും ഓർ അറ്റമില്ല;
എങ്കിലും പിന്നേവർ അവങ്കൽ സന്തോഷിക്ക ഇല്ലല്ലോ.
സാക്ഷാൽ ഇതും മായയും കാറ്റിലേ ആസക്തിയും അത്രേ.

൫. അദ്ധ്യായം.

4, 17 ദേവാലയത്തേക്കു പോകുമ്പോൾ കാലിനെ കാത്തുകൊൾ്ക!
മൂഢന്മാർ ബലി കൊടുക്കുന്നതിനെക്കാൾ
കേൾ്പാൻ അടുക്കുന്നതു തന്നേ നല്ലു;
അവർ ദോഷം ചെയ്വാൻ അറിയായ്ക മൂലമല്ലോ.

5, 1 വായ്കൊണ്ടു ബദ്ധപ്പെടൊല്ല
ദൈവസന്നിധിയിൽ വല്ലതും ഉച്ചരിപ്പാൻ നിന്റേ ഹൃദയം ഉഴറുകയും
കാരണം ദൈവം സ്വൎഗ്ഗത്തിൽ നീ ഭൂമിയിൽ ആകയാൽ [അരുതു,
നിന്റേ വാക്കുകൾ ചുരുക്കമാക!

2 കഷ്ടം പെരുകയാൽ സ്വപ്നവും
വാക്കുകൾ പെരുകയാൽ മൂഢജല്പനവും ജനിക്കുന്നുവല്ലോ.

3 നീ ദൈവത്തിന്നു നേൎച്ച നേൎന്നാൽ
അതിനെ കഴിപ്പാൻ താമസിക്കൊല്ല,
മൂഢന്മാരിൽ കൂടാക്ഷം ഇല്ല പോൽ,
നേൎന്നതിനെ ഒപ്പിച്ചുകൊടുക്ക!

4 നീ ഒപ്പിക്കാതേ നേരുന്നതിലും
നേരാതിരിക്ക നല്ലു.

5 നിന്റേ വായി നിൻ ജഡത്തെ പാപം ചെയ്യിപ്പാൻ സംഗതി വരുത്തല്ലേ,
ഇത് (അറിയാതേ വന്ന) തെറ്റ് എന്നു ദൂതനെ (മല.൨, ൭.) നോക്കി പ
നിന്റേ ശബ്ദത്തിങ്കൽ ദൈവം കോപിക്കയും റകയും ഒല്ല!
നിൻ കൈകളുടേ ക്രിയയെ സന്നമാക്കുകയും ചെയ്യേണം എന്നോ?

6 സ്വപ്നങ്ങൾ പെരുകുന്നതിലും
വാക്കുകൾ അധികമാകുന്നതിലും മായകൾ ഏറും സത്യം,
നീയോ ദൈവത്തെ ഭയപ്പെട്ടിരിക്ക!

7 നാട്ടിൽ ദരിദ്രനെ പീഡിപ്പിക്കുന്നതും
നീതിന്യായങ്ങളെ അപഹരിക്കുന്നതും കണ്ടാൽ

22

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/347&oldid=190055" എന്ന താളിൽനിന്ന് ശേഖരിച്ചത്