താൾ:GaXXXIV5 1.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

340 Ecclesiastes, VII. സഭാപ്രസംഗി ൭.

8 ജീവികൾ്ക്ക് മുമ്പാകേ നടപ്പാൻ അറിയുന്ന സാധുവിന്നും
ജ്ഞാനിക്കും മൂഢനിൽ എന്തു പോൽ വിശിഷ്ടത?

9 ആഗ്രഹം ഉഴലുന്നതിലും കണ്ണുകൾ കാണുന്നതേ കൊള്ളാം
ഇതും മായയും കാറ്റിലേ ആസക്തിയുമത്രേ.

10 എന്തുണ്ടായാലും അതിന്റേ പേർ പണ്ടു വിളിക്കപ്പെട്ടു,
മനുഷ്യൻ എന്താകും എന്നും മുന്നറിയപ്പെട്ടു,
തന്നെക്കാൾ മുഷ്കരം ഏറിയവനോടു
വ്യവഹരിപ്പനും വഹിയാ.

11 മായയെ വൎദ്ധിപ്പിക്കുന്ന വാക്കുകൾ ഏറേ ഉണ്ടല്ലോ (൫, ൬)
മനുഷ്യന് (അതിനാൽ) എന്തു ഫലം?

12 നിഴൽ പോലേ കഴിക്കുന്ന മായാമയ വാഴുനാൾ പൎയ്യന്തം
ജീവനിൽ മനുഷ്യന് ഇന്നത് നല്ലത് എന്ന് ആൎക്കറിയാം?
അവന്റേ ശേഷം സൂൎയ്യനു കീഴിൽ ഇന്നത് ഉണ്ടാകുമെന്ന്
മനുഷ്യനെ ആരു പോൽ അറിയിക്കും?

൭. അദ്ധ്യായം.

1 നല്ല തൈലത്തിലും നല്ല നാമവും
പിറപ്പുനാളിലും മരിപ്പുനാളും കൊള്ളാം [ള്ളാം,

2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപവീട്ടിൽ പോകുന്നതു കൊ
സകല മനുഷ്യന്നും ഇതേ അവസാനം ജീവനുള്ളവൻ അതിനെ ഹൃദയ

3 ചിരിപ്പിലും വ്യസനം കൊള്ളാം, [ത്തിൽ കരുതിക്കൊള്ളും.
മുഖവാട്ടത്തോടേ ഹൃദയം തഴെക്കും;

4 ജ്ഞാനികളുടേ ഹൃദയം വിലാപവീട്ടിലും
മൂഢരുടേ ഹൃദയം സന്തോഷവീട്ടിലും തന്നേ

5 താൻ മൂഢരുടേ പാട്ടു കേൾ്ക്കയിലും
ജ്ഞാനിയുടേ ആക്ഷേപം കേൾ്ക്ക നല്ലു,

6 കലത്തിന്നു കീഴേ മുള്ളുകളുടേ ശബ്ദം പോലേ (സങ്കീ, ൧൧൮, ൧൨.)
മൂഢന്റേ ചിരി, ഇതും മായയത്രേ.

7 ഏഴക്കോഴ ജ്ഞാനിയെയും ഭ്രാന്തനാക്കുകയും
സമ്മാനം ഹൃദയത്തെ കെടുക്കയും ആം സ്പഷ്ടം

8 കാൎയ്യത്തിന്റേ തുടക്കത്തിലും ഒടുക്കം നല്ലു,
മനപ്പൊക്കത്തിലും മനശ്ശാന്തി നല്ലു.

9 മൂഢരുടേ മടിയിൽ വ്യസനം ആവസിക്കയാൽ
ആത്മാവിൽ വ്യസനിപ്പാൻ ഉഴറായ്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/350&oldid=190061" എന്ന താളിൽനിന്ന് ശേഖരിച്ചത്