താൾ:GaXXXIV5 1.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

326 Proverbs, XXXI. സദൃശങ്ങൾ ൩൧.

21 മൂന്നിന്റേ കീഴേ ഭൂമി കുലുങ്ങുന്നു
നാലിന്റേ കീഴേ അതിന്നു നിവിൎന്നു ക്രടാ:

22 ദാസൻ അരചനായി തീൎന്നാൽ
പൊണ്ണനു ആഹാരതൃപ്തി വന്നാൽ,

23 ഇഷ്ടമല്ലാത്ത പെണ്ണു കെട്ടിയാൽ
ദാസിക്കു യജമാനിച്ചിയുടേ അവകാശം കിട്ടിയാൽ ഇവരുടേ കീഴേ.

24 ഭൂമിയിൽ ഏറ്റം ചെറിയവ
എങ്കിലും ജ്ഞാനം ഏറി വന്ന നാൽ ഇവ:

25 ബലഹീനജാതി എങ്കിലും വേനല്ക്കാലത്തു
തങ്ങൾ ആഹാരം സമ്പാദിക്കുന്ന എറുമ്പുകൾ (൬, ൮),

26 ഊക്കില്ലാത്ത ജാതി എങ്കിലും
ശൈലത്തിൽ ഭവനം നിൎമ്മിക്കുന്ന ശഫാനുകൾ,

27 രാജാവ് ഇല്ലാഞ്ഞാലും
ഒക്കത്തക്ക അണിയായി പുറപ്പെടുന്ന തുള്ളങ്കൂട്ടം,

28 കൈകൾകൊണ്ടു പിടിക്കാം എങ്കിലും
അരചക്കോവിലുകളിൽ വസിക്കുന്ന പല്ലി.

29 മൂന്നിന്നു ഗമനം നല്ലതു
നാലിന്നും നടഭംഗി നല്ലതു:

30 ഒന്നിന്നും മടങ്ങാത്ത
മൃഗവീരനായ സിംഹം,

31 അര ചുരുങ്ങിയ ശ്വാവും, ആട്ടുകൊറ്റനും,
പടജ്ജനവുമായുള്ള രാജാവും.

32 നീ ഉയൎന്നുകൊൾ്കയിൽ പൊണ്ണനായാലും
സുബോധത്തിൽ ആയാലും വായ്മേലേ കൈ (ഇടുക)!

33 കാരണം പാലിനെ പിഴിഞ്ഞാൽ തയിർ ഉണ്ടാക്കയും
മൂക്കിനെ പിഴിഞ്ഞാാൽ ചോര ഉണ്ടാക്കയും
കോപത്തെ പിഴിഞ്ഞാൽ വഴക്ക് ഉണ്ടാക്കുകയും ചെയ്യും.

൩൧. അദ്ധ്യായം.

രാജധൎമ്മത്തെ ഉപദേശിചതു (൧൦) നല്ല ഭാൎയ്യയുടേ വൎണ്ണനം (അകാരാദി).

1 ലമുവേൽ (ദേവപരൻ) എന്ന മസ്സാരാജാവിന്റേ വാക്കുകൾ,
അവന്റേ അമ്മ അവന് ഉപദേശിച്ചതു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/336&oldid=190033" എന്ന താളിൽനിന്ന് ശേഖരിച്ചത്