താൾ:GaXXXIV5 1.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൩൦. Proverbs, XXX. 325

9 അല്ലാഞ്ഞാൽ ഞാൻ തൃപ്തനായി
യഹോവ ആർ എന്നു ഭോഷ്കു പറകിലും
ഇല്ലായ്മ വന്നിട്ടു ഞാൻ കട്ടു
എൻ ദൈവത്തിൻ നാമത്തെ അതിക്രമിച്ചു പോകിലും ആം.

10 ദാസനെ അവന്റേ യജമാനനോടു കുരള പറയല്ലേ
അവൻ നിന്നെ ശപിച്ചിട്ടു നീ കുറ്റക്കാരൻ എന്നു വരായ്വാൻ തന്നേ.

11 ഹോ അപ്പനെ ശപിച്ചു
അമ്മയെ അനുഗ്രഹിക്കാതേ പോകുന്ന തലമുറയേ,

12 തൻ കണ്ണുകളിൽ ശുദ്ധമായി അഴക്കു വേൎവ്വിടുമാറു
കഴുകപ്പെടാത്ത തലമുറയേ,

13 കണ്ണുകൾ്ക്ക്എന്തൊരു ഉയൎച്ചയും
ഇമകൾ്ക്ക് പൊക്കവും ഉള്ള തലമുറയേ! [ളവാനായി

14 സാധുക്കളെ ഭൂമിയിങ്കന്നും അഗതികളെ മനുഷ്യരിടയിൽനിന്നും തിന്നുക
പല്ലകൾ വാളും എകിറുകൾ കത്തിയും ആയുള്ള തലമുറയേ!

15 ജളൂകെക്കു താ, താ, എന്നു (പേരുള്ള) രണ്ടു പുത്രിമാർ ഉണ്ടു;
തൃപ്തിവരാത്ത ഈ മൂവർ ഉണ്ടു
മതി എന്നു പറയാത്ത നാലും (ഉണ്ടു):

16 പാതാളവും മച്ചിയുടേ ഗൎഭപാത്രവും,
പിന്നേ വെള്ളംകൊണ്ടു ഭൂമിക്കു തൃപ്തിയില്ല
മതി എന്ന് അഗ്നി പറയുന്നതും അല്ല.

17 അപ്പനെ പരിഹസിച്ചു
അമ്മെക്ക് അനുസരണത്തെ നിരസിക്കുന്ന കണ്ണിനെ
താഴ്വരയിലേ കാക്കകൾ കൊത്തി പറിച്ചു കഴുക്കുഞ്ഞുങ്ങൾ തിന്നും.

18 മൂന്ന് എനിക്ക് അത്യത്ഭുതമായതു
നാലും അറിയായ്വരാതു:

19 വാനത്തിങ്കൽ കഴുകിന്റേ വഴി,
പാറമേലേ നാഗത്തിന്റേ വഴി,
കടലിന്നുള്ളിൽ കപ്പലിന്റേ വഴി,
കന്യകയിങ്കൽ പുരുഷന്റേ വഴി.

20 വ്യഭിചരിക്കുന്ന സ്ത്രീയുടേ വഴി അപ്രകാരമത്രേ;
അവൾ തിന്നിട്ടു വായി തുടെച്ചു
ഞാൻ അക്രമം പ്രവൃത്തിച്ചിട്ടില്ല എന്നു പറയും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/335&oldid=190031" എന്ന താളിൽനിന്ന് ശേഖരിച്ചത്