താൾ:GaXXXIV5 1.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ. ൩൧. Proverbs, XXXI. 327

2 എന്റേ പുത്ര എന്തു, എന്റേ ഉദരത്തിന്റേ പുത്ര എന്തു,
എന്റേ നേൎച്ചകളുടേ മകനേ എന്തു?

3 സ്ത്രീകൾ്ക്ക് നിന്റേ വീൎയ്യത്തെയും
അരചരെ സന്നമാക്കുന്നവൎക്ക് നിന്റേ വഴികളെയും കൊടുത്തുകളയല്ലേ!

4 വീഞ്ഞു കുടിക്ക രാജാക്കന്മാൎക്കല്ല,
ലമുവേലേ, രാജാക്കന്മാൎക്കല്ല,
മദ്യം എവിടേ എന്നതു തമ്പ്രാക്കൾ്ക്കു (ഹിതം) അല്ല,

5 കുടിച്ചിട്ടു വ്യവസ്ഥയെ മറക്കയും
എല്ലാ സങ്കടമക്കളുടേ ന്യായത്തെയും മറിക്കയും ചെയ്വാൻ തന്നേ.

6 കെടുന്നവനു മദ്യവും
മനക്കൈപ്പുള്ളവൎക്കു വീഞ്ഞും കൊടുപ്പിൻ,

7 കുടിച്ചിട്ടു തന്റേ ദാരിദ്ര്യം മറക്കയും
തൻ കഷ്ടത്തെ ഇനി ഓൎക്കായ്കയും ചെയ്വാൻ!

8 ഊമനു വേണ്ടി വായ്തുറന്നുകൊൾ്ക,
ആധാരമില്ലാതേ പോയ എല്ലാവൎക്കും ന്യായം കരുതുവാൻ തന്നേ,

9 വായ്തുറക്ക നീതി വിധിക്ക
സാധുവിന്നും അഗതിക്കും വ്യവഹാരം തീൎക്ക!

10 അല്ലയോ പ്രാപ്തിയുള്ള ഭാൎയ്യ ആൎക്കു ലഭിക്കും?
മുത്തുകളോടും അവളുടേ വില അകലേ അത്രേ.

11 ആയവളിൽ ഭൎത്താവിൻ ഹൃദയം തേറുന്നു
ലാഭം അവനു കുറകയും ഇല്ല.

12 ഇവന് അവ തിന്മയല്ല
വാഴുനാൾ പൎയ്യന്തം ഗുണം വരുത്തും.

13 ഉന്നവും ശണനൂലും അവൾ അന്വേഷിക്കയും
ഇഷ്ടമുള്ള കൈകളാൽ പ്രവൃത്തിക്കയും,

14 ഓട്ടക്കാരന്റേ കപ്പലുകളോട് ഒത്തു
ദൂരത്തുനിന്ന് തൻ ആഹാരത്തെ കൊണ്ടുവരികയും,

15 കാലം വെളുക്കുമ്മുന്നേ എഴുനീറ്റു
ഭവനത്തിന്നു ഭക്ഷണവും
ബാല്യക്കാരത്തികൾ്ക്ക് പണിയും (കല്പിച്ചു) കൊടുക്കയും,

16 ഖണ്ഡനിലം വിചാരിച്ചു വാങ്ങുകയും
പറമ്പിനെ കൈഫലംകൊണ്ടു നട്ടുണ്ടാക്കയും,

17 ഘനംകൊണ്ടു അരകളെ കെട്ടുകയും
ഭുജങ്ങൾ്ക്കു ബലം കൂട്ടുകയും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/337&oldid=190035" എന്ന താളിൽനിന്ന് ശേഖരിച്ചത്