താൾ:GaXXXIV5 1.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320 Proverbs, XXVIII. സദൃശങ്ങൾ ൨൮.

20 പാതാളത്തിന്നും കേടിടത്തിന്നും തൃപ്തിയില്ല
മനുഷ്യകണ്ണുകൾ്ക്കും തൃപ്തിയില്ല.

21 വെള്ളിക്കു പുടവും പൊന്നിന്നു ഉലയും (൧൭, ൩)
ആൾ്ക്കോ പ്രശംസെക്കു (മതിപ്പു).

22 ഭോഷനെ ഉരലിൽ നെന്മണികളോട്
ഉലക്കകൊണ്ടു കുത്തിയാലും
അവന്റെ ഭോഷത്വം വേൎവ്വിടുകയില്ല.

23 നിന്റേ ആടുകളുടേ ലക്ഷണം തിരിച്ചറിക
കുന്നുകാലിക്കൂട്ടങ്ങളെ കുറിക്കൊൾ്ക;

24 കാരണം സ്വരൂപിച്ചത് എന്നേക്കുമുള്ളതല്ല,
അരചമുടി തലമുറതലമുറെക്കും എന്നോ?

25 പുല്ല് (അരിഞ്ഞു) പൂക്കിട്ടു പൈമ്പുല്ല് കാണായി
മലകളിലേ തൃണങ്ങളും ശേഖരിക്കപ്പെട്ടാൽ,

26 നിന്റേ ഉടുപ്പിന്നു കുഞ്ഞാടുകളും
വയലിന്റേ വിലെക്കു കോലാടുകളും പോരും;

27 നിണക്കും ഭവനത്തിന്നും ആഹാരത്തിന്നു മതിയായ ആട്ടിൻ പാലും
നിന്റേ ദാസിമാൎക്കു ജീവിതവും (ഉണ്ടാകും).

൨൮. അദ്ധ്യായം.

1 ഒരുത്തനും പിന്തുടരായ്കിലും ദുഷ്ടന്മാർ മണ്ടുന്നു
നീതിമാന്മാർ കോളരിയെ പോലേ തേറുന്നു.

2 നാടു ദ്രോഹിച്ചാൽ അതിലേ പ്രഭുക്കൾ അനേകർ
വിവേകവും അറിവും ഉള്ള മനുഷ്യനാൽ നില ദീൎഘിക്കും.

3 താൻ ദരിദ്രനായി എളിയവരെ ഉപദ്രവിക്കുന്ന പുരുഷൻ
അന്നം ഇല്ലാതവണ്ണം വാരിക്കളയുന്നൊരു മഴ.

4 ധൎമ്മോപദേശത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പുകഴ്ത്തും
ധൎമ്മത്തെ കാക്കുന്നവർ അവരോട്ടു കയൎക്കും.

5 ആകായ്മക്കാൎക്കു ന്യായം തിരിയാ
യഹോവയെ അന്വേഷിക്കുന്നവൎക്കു സകലവും തിരിയും.

6 ഇരുവഴികളിൽ വക്രനായ ധനവാനിലും
തൻ തികവിൽ നടക്കുന്ന ദരിദ്രൻ നല്ലു (൧൯, ൧).

7 വിവേകമുള്ള പുത്രൻ ധൎമ്മോപദേശത്തെ സൂക്ഷിക്കുന്നു
മുടിയന്മാരോടു പെരുമാറുന്നവൻ അപ്പനെ ലജ്ജിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/330&oldid=190020" എന്ന താളിൽനിന്ന് ശേഖരിച്ചത്