താൾ:GaXXXIV5 1.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൮. അ. Proverbs, XXVIII. 321

8 പലിശയും പൊലുവുംകൊണ്ടു സമ്പത്തിനെ വൎദ്ധിപ്പിക്കുന്നവൻ
എളിയവരെ കനിയുന്നവന്നത്രേ സ്വരൂപിക്കുന്നതു.

9 ധൎമ്മത്തെ കേളതേ
ചെവിയെ മാറ്റുന്നവന്റേ പ്രാൎത്ഥനയും വെറുപ്പു.

10 നേരുള്ളവരെ ദുൎവ്വഴിയിൽ തെറ്റിക്കുന്നവൻ
തന്റേ കുഴിയിൽ തന്നേ വീഴും
തികവുള്ളവർ നന്മയെ അവകാശമാക്കും താനും.

11 ധനമുള്ള പുരുഷൻ തൻ കണ്ണുകളിൽ ജ്ഞാനി,
വിവേകമുള്ള എളിയവൻ അവനെ പരീക്ഷിക്കും താനും.

12 നീതിമാന്മാർ ഉല്ലസിച്ചാൽ മഹാഘോഷം
ദുഷ്ടന്മാർ ഉയൎന്നാൽ മനുഷ്യർ ഒതുങ്ങിക്കൊള്ളും.

13 തന്റേ ദ്രോഹങ്ങളെ മൂടുന്നവനു സിദ്ധിയില്ല,
ഏറ്റു പറഞ്ഞു വിടുന്നവനു കനിവുണ്ടാകും.

14 നിത്യം പേടിക്കുന്ന മനുഷ്യൻ ധന്യൻ,
ഹൃദയത്തെ കഠിനമാക്കുന്നാൻ തിന്മയിൽ വീഴും.

15 അലറുന്ന സിംഹവും ഇരെക്കു തെണ്ടുന്ന കരടിയും ആയതു
എളിയ ജനത്തിന്മേൽ വാഴുന്ന ദുഷ്ടൻ.

16 ഹേ വിവേകങ്ങൾ കുറഞ്ഞും ഉപദ്രവങ്ങൾ പെരുത്തും ഉള്ള തമ്പുരാനേ!
ദുൎല്ലാഭത്തെ പകെക്കുന്നവൻ വാഴുനാളെ ദീൎഘമാക്കും.

17 ഒരു പ്രാണരക്തം (ചിന്നീട്ടു) പീഡിക്കുന്ന മനുഷ്യൻ
ഗുഹയിൽ (ഇറങ്ങും) വരേ മണ്ടുന്നു ആരും അവനെ പറേറണ്ട.

18 തികവോടേ നടക്കുന്നവൻ രക്ഷപെടും
ഇരുവഴികളിൽ ചഞ്ചലിക്കുന്നവൻ നൊടിയിൽ വീഴും.

19 തൻ നിലം നടക്കുന്നവൻ ആഹാരതൃപ്തനാകും
നിസ്സാരങ്ങളെ പിന്തുടരുന്നവൻ ദാരിദ്ര്യതൃപ്തനാകും.

20 വിശ്വസ്തതയുള്ളവൻ അനുഗ്രഹപൂൎണ്ണൻ
ധനവാൻ ആകുവാൻ ബദ്ധപ്പെടുന്നവൻ നിൎദ്ദോഷൻ എന്നു വരികയില്ല.

21 മുഖം നോക്കുന്നതു നന്നല്ല ‌(൨൪, ൨൩)
അപ്പക്കഷണത്തിന്നായും പുരുഷൻ ദ്രോഹിക്കിലുമാം.

22 ചീത്ത കണ്ണുള്ളവൻ സമ്പത്തിനായി ഉഴറുന്നു
കുറച്ചൽ തനിക്കു വരും എന്നറിയുന്നതും ഇല്ല.

23 പിന്നോക്കം മാറുന്ന മനുഷ്യനെ ശാസിക്കുന്നവനു
നാവിനെ മിനുക്കുന്നവനെക്കാൾ കൃപ ലഭിക്കും.

24 അമ്മയപ്പന്മാരോടു കട്ടു.


21

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/331&oldid=190022" എന്ന താളിൽനിന്ന് ശേഖരിച്ചത്